Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമക​െൻറ വിവാഹത്തോടൊപ്പം...

മക​െൻറ വിവാഹത്തോടൊപ്പം മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി സിദ്ദീഖ്

text_fields
bookmark_border
മക​െൻറ വിവാഹത്തോടൊപ്പം മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി സിദ്ദീഖ്
cancel
മക​ൻെറ വിവാഹത്തോടൊപ്പം മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി സിദ്ദീഖ് പട്ടാമ്പി: മക​ൻെറ വിവാഹത്തോടൊപ്പം മറ്റു മൂന്നു പേർക്കു കൂടി മംഗല്യ ഭാഗ്യമൊരുക്കി സിദ്ദീഖ്. മകൻ മുഹമ്മദ്‌ ഫാസിലി​ൻെറ വിവാഹത്തോടൊപ്പമാണ് വല്ലപ്പുഴ യാറം കളത്തിൽ സിദ്ദീഖ് മറ്റു മൂന്നുപേരുടെ വിവാഹം നടത്തിയത്. വധൂവരന്മാരുടെ വസ്ത്രം, സ്വർണാഭരണം, ഇരുവീട്ടുകാർക്കും വിവാഹസൽക്കാരം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ഏറ്റെടുത്ത്​ നടത്തിയ വിവാഹച്ചടങ്ങ് നാടിന് ഉത്സവമായി. വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത് പടി കെ.എസ്.എം കൺവെൻഷൻ സൻെററിൽ നടന്ന ചടങ്ങിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹുകൾക്ക് കാർമികത്വം വഹിച്ചു. വല്ലപ്പുഴ യാറം മസ്ജിദ് ഖതീബ് അബ്​ദുൽ ഖാദർ അൽ ഹസനി ഖുതുബക്ക് നേതൃത്വം നൽകി. ശിഹാബുദ്ദീൻ ജിഫ്രി വല്ലപ്പുഴ പ്രാരംഭ പ്രാർഥനയും എൻ.കെ. സിറാജുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണവും നടത്തി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.കെ. അബ്​ദുല്ലത്തീഫ്, ഡോ. പി. സരിൻ, യു.എ. റഷീദ് അസ്ഹരി, മുഹമ്മദലി സഅദി, മുഹമ്മദ് കുട്ടി അൻവരി, അബ്​ദുസ്സലാം അൻവരി, പി.എസ്.എ. തങ്ങൾ മാട്ടായ എന്നിവർ സംസാരിച്ചു. PEWPTB 038 വല്ലപ്പുഴ ചൂരക്കോട്ട്​ നടന്ന സമൂഹ വിവാഹത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹിന്​ കാർമികത്വം വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story