Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:38 AM IST Updated On
date_range 30 Nov 2021 5:38 AM ISTകുഞ്ഞുങ്ങളുടെ മരണസാധ്യത: അരിവാൾ രോഗബാധിതർ ഗർഭധാരണം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
text_fieldsbookmark_border
അഗളി: സിക്കിൾസെൽ അനീമിയ (അരിവാൾ രോഗം) ബാധിതർ ഗർഭധാരണം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇത്തരം രോഗികളായ ദമ്പതികൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ പ്രസവത്തോടെയോ ശേഷമോ മരിക്കാൻ സാധ്യത ഏറെയായതിനാലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, വകുപ്പിൻെറ ഈ നിർദേശം മുഖവിലക്കെടുക്കാൻ അട്ടപ്പാടിയിലെ ആദിവാസികൾ തയാറായിട്ടില്ല. മുപ്പത്തയ്യായിരത്തോളമാണ് അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ. ഇതിൽ രണ്ടായിരത്തിലധികം പേർ പോഷകാഹാരക്കുറവിനാൽ ശാരീരിക അവശത അനുഭവിക്കുന്നവരാണ്. 200 അരിവാൾ രോഗബാധിതരുമുണ്ട്. കോളനികളിൽ ഒത്തുചേർന്ന് ജീവിക്കുന്ന ഇവരിൽ ബന്ധുക്കൾ തമ്മിലുള്ള വിവാഹമാണ് ഏറെയും നടക്കാറുള്ളത്. നൂറ്റാണ്ടുകളായി നടക്കുന്ന ഈ സമ്പ്രദായം മാറ്റാൻ ആദിവാസികൾ തയാറല്ലെന്നതാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ള വെല്ലുവിളി. ഊരുകളിൽ വ്യാജമദ്യവും അനധികൃത മദ്യവും സുലഭമാണ്. അമിത മദ്യപാനം പുരുഷൻമാരുടെ ആരോഗ്യസ്ഥിതിയെ സാരമായി ബാധിക്കുന്നു. ഇത് ഗർഭസ്ഥ ശിശുവിൻെറ ആരോഗ്യത്തെയും ബാധിക്കുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമിത മദ്യപാനം മൂലമുള്ള സംഘർഷങ്ങളും ആദിവാസി കുടുംബങ്ങളിൽ വ്യാപകമാണ്. ഇത് ഗർഭിണികളായ അമ്മമാരുടെ മാനസിക ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ഊരുകളിൽ നിന്ന് മദ്യം ഒഴിവാക്കാനുള്ള എക്സൈസ് വകുപ്പിൻെറ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. കോടികൾ ചെലവഴിച്ച് നടത്തിയ മില്ലറ്റ് ഗ്രാമം, സാമൂഹിക അടുക്കള പദ്ധതികൾ ഭൂരിഭാഗം ആദിവാസികൾക്കും ഗുണം ചെയ്തിെല്ലന്ന് പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
