Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:42 AM IST Updated On
date_range 29 Nov 2021 5:42 AM ISTസഹായമെത്തി; ശരണ്യക്ക് ഇനി വിദേശ പഠനം
text_fieldsbookmark_border
ഡി.വൈ.എഫ്.ഐ ഒന്നര ലക്ഷം നൽകി കൊല്ലങ്കോട്: ഡി.വൈ.എഫ്.ഐ തണലിൽ ശരണ്യക്ക് ഇനി വിദേശപഠനം. വിയന്നയിലെ സെൻട്രൽ യൂനിവേഴ്സിറ്റിയിൽ കോപ്രിഹെൻസീവ് ഹിസ്റ്ററിയിൽ എം.എ പഠനത്തിന് അവസരം ലഭിച്ച ശരണ്യക്ക് ഡി.വൈ.എഫ്.ഐ എലവഞ്ചേരി മേഖല കമ്മറ്റി ഒന്നര ലക്ഷം രൂപ നൽകി. ചുമട്ടുതൊഴിലാളിയായ ചന്ദ്രൻെറയും കർഷതൊഴിലാളിയായ കല്ലാണിയുടെയും മകളായ ശരണ്യ പഠിച്ചത് വട്ടേക്കാട് ജി.യു.പി സ്കൂളിലും ആലത്തൂർ എസ്.എൻ കോളജിലുമാണ്. കാലടി സർവകലാശാലയിൽ എം.എ പoനത്തോടൊപ്പം നീറ്റും ജൂനിയർ ഫെലോഷിപ്പും പാസായി. എലവഞ്ചേരിയിൽ നടന്ന യാത്രയയപ്പ് യോഗം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ്, കെ. രാജേഷ്, കെ. മണികണ്ഠൻ , എസ്. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു . PEW-KLGD ശരണ്യക്ക് നൽകിയ യാത്രയയപ്പ് യോഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
