Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:37 AM IST Updated On
date_range 29 Nov 2021 5:37 AM ISTപന്നിയൂരില്‍ യജ്ഞതിരി തെളിഞ്ഞു
text_fieldsbookmark_border
ആനക്കര: പന്നിയൂര്‍ വരാഹമൂര്‍ത്തീ ഭൂമിദേവി ക്ഷേത്രത്തില്‍ 2022ലെ വരാഹ ജയന്തി ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 12 മുതല്‍ 22 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിന് തിരി തെളിഞ്ഞു. രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്‍പ്പുഴ ശങ്കരന്‍ നമ്പൂതിരിപ്പാടിൻെറ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. ശിവക്ഷേത്രത്തിന് സമീപം തയാറാക്കിയ യജ്ഞശാലയില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു. ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ ആര്‍.എസ്. രാജേഷ്, ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി പ്രസിഡൻറ് യു.പി. ശ്രീധരന്‍നായര്‍, സെക്രട്ടറി കെ. വാസുദേവന്‍, ഇഞ്ചിപ്പള്ളി ശങ്കരന്‍നമ്പൂതിരി, സി.കെ. ശശി പച്ചാട്ടിരി, കോഓഡിനേറ്റര്‍ പ്രസാദ് പന്നിയൂര്‍, വി.പി. മുരളി, യു.പി. ഹരിനന്ദനന്‍, വീരമണി, വിജയന്‍, പ്രവീണ്‍, ജോയന്‍, സ്മിത മുരളി, സുചിത്ര എന്നിവര്‍ സംബന്ധിച്ചു. Pew snk(പന്നിയൂര്‍ 28 ) (പന്നിയൂര്‍ മഹാരുദ്ര യജ്ഞത്തിന് തുടക്കംകുറിച്ച് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
