Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിളകളുടെ മൂല്യവർധിത...

വിളകളുടെ മൂല്യവർധിത ഉൽ​പന്നം: കമ്പനികൾക്ക്​ വൈദ്യുതി നിരക്കിളവ്​ നൽകുമെന്ന്​ മന്ത്രി

text_fields
bookmark_border
വിളകളുടെ മൂല്യവർധിത ഉൽ​പന്നം: കമ്പനികൾക്ക്​ വൈദ്യുതി നിരക്കിളവ്​ നൽകുമെന്ന്​ മന്ത്രി
cancel
വടക്കഞ്ചേരി: കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മംഗലംഡാമിൽ ആരംഭിച്ച മന്ന മധുരം ജാക്ക് ഫ്രൂട്ട് കമ്പനി ഉദ്ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലക്ക്​ നൽകുന്ന അതേ നിരക്കിൽ വൈദ്യുതി സബ്സിഡി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്കും നൽകും. മൂല്യവർധിത ഉൽപന്നങ്ങളുടെ ഗുണം കർഷകർക്കുകൂടി കിട്ടുന്ന നിലയിൽ ക്രമീകരണം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പാലക്കാട് രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ അധ്യക്ഷനായി. കെ.ഡി. പ്രസേനൻ എം.എൽ.എ മുഖ്യാതിഥിയായി. ചക്കയുടെ വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതി​ൻെറ ഭാഗമായാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. (ചിത്രം :ഇമെയിൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story