Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:32 AM IST Updated On
date_range 27 Nov 2021 5:32 AM ISTകൃഷിയറിവ് യാത്രയുമായി വിദ്യാർഥികൾ
text_fieldsbookmark_border
അലനല്ലൂർ: 'നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവുപകരുക' ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് യൂനിറ്റ് സംഘടിപ്പിച്ച കൃഷിയറിവ് യാത്ര വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. നാലുകണ്ടം ചേരിയാടൻ സൈതലവിയുടെ നെൽപാടത്താണ് 50 എൻ.എസ്.എസ് വളൻറിയർമാർ സന്ദർശനത്തിനെത്തിയത്. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കർഷകരായ ചേരിയാടൻ സൈതലവി, അബ്ദുസ്സലാം, ഹംസ എന്നിവർ വിശദീകരിച്ചു. കൊയ്ത്തിൽ വിദ്യാർഥികളും പങ്കാളികളായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സി.ജി. വിപിൻ, സി. സിദ്ദീഖ്, സീന ആൻറണി, അർച്ചന, ആഷ്‌ലി ഷാജി, ജോയൽ ബേബി, അബന, ഫിദ നസ്രീൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന് കീഴിൽ സംഘടിപ്പിച്ച കൃഷിയാത്ര PEW ALN 1 Krishi arivu yathra.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
