Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:29 AM IST Updated On
date_range 27 Nov 2021 5:29 AM ISTവിദ്യാർഥികൾക്ക് കഥാമത്സരം
text_fieldsbookmark_border
ഒറ്റപ്പാലം: എൻ.എസ്.എസ് കോളജ് മലയാളം വിഭാഗത്തിൻെറ നേതൃത്വത്തിൽ രാജലക്ഷ്‍മി സ്മാരക കലാലയ കഥാമത്സരം സംഘടിപ്പിക്കുന്നു. ഗവേഷകർ ഉൾപ്പെടെയുള്ള കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. മലയാളത്തിൽ രചിച്ച ചെറുകഥകളാണ് പരിഗണിക്കുക. മികച്ച കഥക്ക് 3000 രൂപയും പ്രശസ്തിപത്രവും നൽകും. രചനകൾ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഡിസംബർ 20ന് മുമ്പായി അധ്യക്ഷ, മലയാള വിഭാഗം, എൻ.എസ്.എസ് കോളജ്, ഒറ്റപ്പാലം എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് 'രാജലക്ഷ്മി സ്മാരക കലാലയ കഥാമത്സരം' എന്ന് രേഖപ്പെടുത്തണം. ഫോൺ: 9895660728, 9446153629.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story