Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉല്ലാസയാത്ര വന്‍വിജയം;...

ഉല്ലാസയാത്ര വന്‍വിജയം; ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച് കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി നവംബര്‍ 14നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രക്ക്​ തുടക്കമിട്ടത്. പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്രക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേര്‍ പങ്കെടുത്തു. നവംബര്‍ 21നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂര്‍ പാക്കേജില്‍ 10 ബസുകളിലായി 364 പേരാണ് പങ്കാളികളായതെന്ന് ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ടി.എ. ഉബൈദ് അറിയിച്ചു. വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍പാറ വ്യൂ പോയൻറുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്ര വന്‍വിജയമായതോടെ കൂടുതല്‍ ടിക്കറ്റിതര വരുമാന സാധ്യതകളും കെ.എസ്.ആര്‍.ടി.സി പരിശോധിക്കുന്നുണ്ടെന്ന് ജില്ല ഓഫിസര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story