Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:34 AM IST Updated On
date_range 22 Nov 2021 5:34 AM ISTപുനർജന്മം കാത്ത് നെല്ലിയാമ്പതിയിലെ റോഡുകൾ
text_fieldsbookmark_border
നെല്ലിയാമ്പതി: 2018ലെയും 2019ലെയും പ്രളയത്തിൽ തകർന്ന നെല്ലിയാമ്പതിയിലെ റോഡുകൾ ഇനിയും പുനർനിർമിച്ചിട്ടില്ല. ചന്ദ്രാമല-കൊട്ടയങ്ങാട് റോഡ്, ആനമട റോഡ്, പോത്തുപാറ റോഡ് തുടങ്ങിയവയാണ് തകർന്നുകിടക്കുന്നത്. പോത്തുണ്ടി- നെല്ലിയാമ്പതി റോഡിൻെറ ചെറുനെല്ലി, മരപ്പാലം ഭാഗങ്ങളിൽ വശം ഇടിഞ്ഞ നിലയിലാണ്. ഇത്തവണത്തെ കാലവർഷത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും മേഖലയിൽ ഉണ്ടായിട്ടില്ലെങ്കിലും തകർന്നുകിടക്കുന്ന റോഡുകൾ യാത്രദുരിതം വർധിപ്പിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള അടച്ചുപൂട്ടലിൽ ഈ റോഡുകളുടെ അറ്റകുറ്റപ്പണിയും മുടങ്ങിയിരുന്നു. റോഡുകൾ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story