Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'സാമൂഹിക പരിവർത്തനം...

'സാമൂഹിക പരിവർത്തനം മനുഷ്യമനസ്സിലൂടെ സൃഷ്​ടിച്ചെടുക്കണം'

text_fields
bookmark_border
സാമൂഹിക പരിവർത്തനം മനുഷ്യമനസ്സിലൂടെ  സൃഷ്​ടിച്ചെടുക്കണം
cancel
ഒറ്റപ്പാലം: മനുഷ്യ മനസ്സിലൂടെയല്ലാതെ സാമൂഹിക പരിവർത്തനം സൃഷ്​ടിച്ചെടുക്കാനാകില്ലെന്ന്​ വിശ്വസിക്കുകയും സായുധ പ്രതിരോധമെന്ന സങ്കൽപത്തോട് പുറംതിരിഞ്ഞുനിൽക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്​ ജമാഅത്തെ ഇസ്​ലാമിയെന്ന്​ വി.ടി. അബ്​ദുല്ല കോയ തങ്ങൾ. ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ഏരിയ സംവാദ സദസ്സിൽ 'ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശത്രുത വളർത്താൻ തെറ്റിദ്ധാരണകൾ കരുതിക്കൂട്ടി സൃഷ്​ടിച്ചുവിടുമ്പോൾ ഇസ്​ലാമിന്​ അനുകൂലമായ ജനാഭിപ്രായം ക്രോഡീകരിക്കുകയെന്ന ബാധ്യതയാണ് സമൂഹത്തിനുള്ളത്. പ്രതിയോഗികളുടെ മനസ്സ്​ മാറ്റുന്നതിനുള്ള ഏക മാർഗം അവരുമായി ആഴത്തിലുള്ള ബന്ധം സൃഷ്​ടിക്കുകയും സമാധാനപരമായ സംവാദം നടത്തലുമാണ്. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്‌വി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് നൗഷാദ് മുഹ്‌യിദ്ദീൻ സ്വാഗതവും കാമ്പയിൻ കൺവീനർ വി.പി. മുഹമ്മദ് അലി നന്ദിയും പറഞ്ഞു. ഏരിയ വനിത കൺവീനർ സക്കീന ഫാറൂഖ്​ ഖിറാഅത്ത്​ നടത്തി. pew_otp_ 1 ജമാഅത്തെ ഇസ്​ലാമി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ഏരിയ സംവാദത്തിൽ വി.പി. അബ്​ദുല്ലക്കോയ തങ്ങൾ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story