Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅമ്മക്ക്​ കാഴ്ചയായി...

അമ്മക്ക്​ കാഴ്ചയായി കാടൻ

text_fields
bookmark_border
അമ്മക്ക്​ കാഴ്ചയായി കാടൻ
cancel
അഗളി: കാലമേറെയായി അന്ധയായ അമ്മയുടെ കണ്ണുകൾക്ക് കാഴ്ചയാണ് അട്ടപ്പാടി ചെമ്മണ്ണൂർ ആദിവാസി ഊരിലെ കാടൻ. തൊണ്ണൂറിനോടടുത്ത് വയസ്സുള്ള മശാണിമൂപ്പത്തിയുടെ മകനായ കാടന്​ 55 വയസ്സാണ്​. വിറകുവെട്ടിയാണ് ജീവിതം. ജോലിക്കുപോകുമ്പോഴും അമ്മയെ കൈ പിടിച്ച് ഒപ്പം കൂട്ടും. അരികിൽ സുരക്ഷിതയായി ഇരുത്തിയ ശേഷമാണ് ജോലി ചെയ്യുക. ഏറെക്കാലമായി മശാണിമൂപ്പത്തിക്ക് കാഴ്ച നഷ്​ടമായിട്ട്. പിതാവി​ൻെറ മരണശേഷമാണ്​ മശാണിയുടെ കണ്ണുകൾക്ക് മകൻ കാഴ്​ചയായത്​. അമ്മയുടെ കാലം കഴിയുംവരെ തനിക്ക് കല്യാണവും കുട്ടികളുമൊന്നും വേണ്ടന്നാണ്​ ഇദ്ദേഹത്തി​ൻെറ തീരുമാനം. ചായക്കടയിലും ഇടവഴികളിലുമെല്ലാം ഇരുവരെയും ഒപ്പം കാണാം. പ്രദേശത്തെ ആരുംതന്നെ ഇരുവരെയും ഒന്നിച്ചല്ലാതെ കണ്ടിട്ടില്ല. ചിത്രം: മശാണിമൂപ്പത്തിയും കാടനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story