Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:29 AM IST Updated On
date_range 22 Nov 2021 5:29 AM ISTതാലൂക്കുതല സെമിനാർ
text_fieldsbookmark_border
പട്ടാമ്പി: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻെറ ഭാഗമായി പട്ടാമ്പി സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ താലൂക്കുതല സെമിനാറും സഹകരണ വാരാഘോഷം താലൂക്കുതല സമാപനവും സംഘടിപ്പിച്ചു. റെയ്ഡ്കോ വൈസ് ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. അജയൻ അധ്യക്ഷത വഹിച്ചു. റിട്ട. അസി. രജിസ്ട്രാർ കെ. കുഞ്ഞിമൊയ്തു വിഷയാവതരണം നടത്തി. നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, മുതുതല പഞ്ചായത്ത് പ്രസിഡൻറ് എ. ആനന്ദവല്ലി, ജില്ല പഞ്ചായത്ത് അംഗം എ.എൻ. നിരജ്, അസി. രജിസ്ട്രാർ ജനറൽമാരായ കെ.സി. ഗീത, സി. വിമല, വിവിധ ബാങ്ക് പ്രസിഡൻറുമാരായ എം.ടി. അച്യുതൻ, കെ.വി. ഗംഗാധരൻ, എം. മോഹൻദാസ്, കെ.വി. ബാലകൃഷ്ണൻ, പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. പട്ടാമ്പി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പരമേശ്വരൻ സ്വാഗതവും പട്ടാമ്പി സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് എ. സോമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story