Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅരനൂറ്റാണ്ടിനുശേഷം അവർ...

അരനൂറ്റാണ്ടിനുശേഷം അവർ വിദ്യാലയ മുറ്റത്തെത്തി

text_fields
bookmark_border
അരനൂറ്റാണ്ടിനുശേഷം അവർ വിദ്യാലയ മുറ്റത്തെത്തി
cancel
മങ്കര: അരനൂറ്റാണ്ടി​ൻെറ ഓർമകൾ മേയുന്ന വിദ്യാലയ മുറ്റത്ത്​ പഴയ സഹപാഠികളും അധ്യാപകരും ഒത്തുചേർന്നു. മങ്കര ഗവ.​ ഹൈസ്കൂളിലെ 1970-71 വർഷത്തെ എസ്​.എസ്​.എൽ.സി ആദ്യ ബാച്ചിൽ പഠിച്ചവരും കുടുംബാംഗങ്ങളുമാണ്​ ഒത്തുചേരൽ സംഘടിപ്പിച്ചത്​. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ചേറ്റൂർ നളിനി അധ്യക്ഷത വഹിച്ചു. കെ.പി. ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. മോഹനകൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുൻ അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ആദരിച്ചു. മുൻ അധ്യാപകരായ ഇ.ജെ. പത്രോസ്, ശ്രീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ ഗോപാലകൃഷ്ണൻ, ഭാരതി ടീച്ചർ, രാധടീച്ചർ, വിൻസൻെറ്​, കെ. നാരായണൻ, അമ്മിണിയമ്മ എന്നിവർ സംസാരിച്ചു. ഒത്തുചേരലിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന ബാലകൃഷ്ണൻ മാസ്​റ്ററെ കേരളശ്ശേരിയിലെ വസതിയിൽ ചെന്ന് ആദരിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായി. പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ രണ്ട്​ ക്ലാസുമുറികളിൽ ടൈൽസ് പതിച്ച്​ സ്കൂളിന് കൈമാറുകയും ചെയ്​തു. PEW PTPL3 മങ്കര ഹൈസ്കൂളിൽ 70-71ൽ പഠിച്ച പൂർവ വിദ്യാർഥി അധ്യാപക സംഗമം മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story