Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:29 AM IST Updated On
date_range 22 Nov 2021 5:29 AM ISTഅട്ടപ്പാടിയിൽ പരാതി പരിഹാര അദാലത്ത്
text_fieldsbookmark_border
പാലക്കാട്: അട്ടപ്പാടി മേഖലയിൽ നവംബർ 24, 25, 26 തീയതികളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അട്ടപ്പാടി നോഡൽ ഓഫിസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിലെത്തി പരാതികൾ ബോധിപ്പിക്കാം. വിവിധ വകുപ്പുകളിലെ താലൂക്കുതല ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും. പരാതികൾ പരിഹരിക്കാൻ അദാലത്തിൽ നടപടികൾ സ്വീകരിക്കും. അദാലത്ത് നടക്കുന്ന സ്ഥലങ്ങൾ: നവംബർ 24ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ -കോട്ടത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ-ഷോളയൂർ, കോട്ടത്തറ ഭാഗത്തെ പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കും. നവംബർ 25ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ-പുതൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ-പുതൂർ, പാടവയൽ പ്രദേശത്തെ പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കും. നവംബർ 26ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ-അഗളി ഇ.എം.എസ് ഹാൾ-അഗളി, കള്ളമല പ്രദേശത്തെ പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story