Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാലിക്കറ്റിലെ വിദൂര...

കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അഞ്ചുവർഷത്തേക്ക് അംഗീകാരം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് 2025 - 26 അധ്യയന വർഷം വരെ അംഗീകാരം നൽകി യു.ജി.സി. 24 കോഴ്സുകൾക്ക് അംഗീകാരം നൽകാൻ കഴിഞ്ഞ മാസം യു.ജി.സി തീരുമാനിച്ചിരുന്നു. എന്നാൽ, എത്ര വർഷത്തേക്കാണെന്ന് അറിയിച്ചിരുന്നില്ല. യു.ജി.സിയുടെ പുതിയ തീരുമാനത്തോടെ കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്ക നീങ്ങി. ബി.​എ ഹി​സ്​​റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, ഫി​ലോ​സ​ഫി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, അ​റ​ബി, സം​സ്‌​കൃ​തം, അ​ഫ്​​ദ​ലു​ല്‍ ഉ​ല​മ, ബി.​ബി.​എ, ബി.​കോം, എം.​എ പ്രോ​ഗ്രാ​മു​ക​ളാ​യ ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്സ്, ഫി​ലോ​സ​ഫി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഹി​സ്​​റ്റ​റി, അ​റ​ബി​ക്, സം​സ്‌​കൃ​തം, എം.​കോം എ​ന്നി​വ​ക്കാ​ണ് അം​ഗീ​കാ​രം. നേരത്തേയുണ്ടായിരുന്ന എം.എസ്​സി, ബി.എസ്​സി മാത്​സ്​ കോഴ്സുകൾക്ക് അംഗീകാരം നൽകിയിട്ടില്ല. 2020 ജ​നു​വ​രി വ​രെ 26 കോ​ഴ്​​സു​​ക​ൾ​ക്കാ​യി​രു​ന്നു അം​ഗീ​കാ​ര​മു​ണ്ടാ​യി​രു​ന്ന​ത്. 13 ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളും 11 പി.​ജി പ്രോ​ഗ്രാ​മു​ക​ളും അ​ട​ക്കമാണ് 24 പ്രോ​ഗ്രാ​മു​ക​ൾക്ക് അംഗീകാരമായത്. സ്ഥി​രം അ​ധ്യാ​പ​ക​രും ഡ​യ​റ​ക്ട​റു​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​ഴി​ഞ്ഞ​ വ​ര്‍ഷം അം​ഗീ​കാ​രം ന​ല്‍കി​യി​രു​ന്നി​ല്ല. യു.​ജി.​സി ചൂ​ണ്ടി​ക്കാ​ട്ടി​യ ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ച്ച് വീ​ണ്ടും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. ​തു​ട​ർ​ന്ന്​ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ രീ​തി​യി​ലാ​ണ്​ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങി​യ​ത്. ഈ ​കോ​ഴ്​​സു​ക​ൾ ഇ​പ്പോ​ഴും പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലേ​ക്ക്​ മാ​റ്റാ​ൻ അ​നു​വാ​ദം കി​ട്ടി​യി​ട്ടി​ല്ല. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇൗ ​അ​ധ്യ​യ​ന വ​ർ​ഷം ​െറ​ഗു​ല​ർ പ​ഠ​ന​ത്തി​ന്​ സീ​റ്റ് ഇല്ലായിരുന്നു. ഇ​വ​രെ​ല്ലാം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടിവ​രും. പ്രവേശന നടപടികൾ ഉടൻ തുടങ്ങും. ഡിസംബർ 15ഓടെ പ്രവേശനം പൂർത്തിയാക്കേണ്ടിവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story