Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൽപാത്തി രഥോത്സവം:...

കൽപാത്തി രഥോത്സവം: ദേവരഥ സംഗമം ഇന്ന്

text_fields
bookmark_border
പാലക്കാട്: കൽപാത്തി രഥോത്സവത്തിന്​ പരിസമാപ്​തി കുറിച്ച്​ നടക്കുന്ന ദേവരഥ സംഗമത്തിന് അഗ്രഹാരം ചൊവ്വാഴ്ച വേദിയാകും. കോവിഡ്​ നിയ​ന്ത്രണങ്ങളോടെയുള്ള രഥോത്സവത്തിന്​ ബുധനാഴ്​ച ധ്വജ അവരോഹണത്തോടെയാണ്​ സമാപനമാകുക. രണ്ടാം ദിവസം വിശാലക്ഷ്മി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥം ഉൾപ്പെടെ മന്തക്കര ഗണപതി ക്ഷേത്രത്തിലെ തേരുകൾ സംഗമിച്ചു. വിശ്വനാഥ സ്വാമിയുടെയും ഉപദേവന്മാരായ ഗണപതി, സുബ്രഹ്​മണ്യൻ സ്വാമി എന്നിവരുടേതുമടക്കം മൂന്ന് രഥങ്ങളാണ് എല്ലാ വർഷവും ഉണ്ടാവുന്നത്. എന്നാൽ, കോവിഡിനെ തുടർന്ന് ഇത്തവണ വിശ്വനാഥ സ്വാമിയുടെയും ഗണപതിയുടെയും വലിയ രഥങ്ങൾ ഒഴിവാക്കി. സുബ്രഹ്​മണ്യ സ്വാമിയുടെ രഥത്തിൽ പ്രത്യേകം തയാറാക്കിയ പീഠങ്ങളിൽ വിശ്വനാഥ സ്വാമിയുടെയും ഗണപതിയുടെയും രൂപങ്ങൾ പ്രതിഷ്ഠിച്ചാണ് ഇക്കുറി രഥപ്രയാണം നടന്നത്. ഈ വർഷം കോവിഡ് നിയന്ത്രണത്തി​ൻെറ ഭാഗമായി ക്ഷേത്ര ഭാരവാഹികൾ പ്രത്യേകം ചുമലതപ്പെടുത്തിയ പ്രതിനിധികൾ മാത്രമാണ് തേര് വലിക്കുന്നത്. പത്ത് ദിവസം നീണ്ട ആഘോഷത്തിൽ ആദ്യ നാല് ദിവസം വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളുമായിരിക്കും അവസാനത്തെ മൂന്ന് ദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടി അലങ്കാരിച്ച ദേവരഥ പ്രയാണവും. കോവിഡ് നിയന്ത്രണത്തി​ൻെറ ഭാഗമായി കഴിഞ്ഞ വർഷം ചടങ്ങുകളിൽ മാത്രം ഒതുക്കിയെങ്കിൽ ഇത്തവണ ലളിതമായ രീതിയിൽ നടത്താനാണ് സർക്കാർ അനുമതി നൽകിയത്. അവസാന ദിവസമായ ബുധനാഴ്ച പുലർച്ച നാഗസ്വരത്തോടുള്ള കൊല്ലക്കച്ചേരിയോടു കൂടി ഉത്സവം അവസാനിക്കും. പടം. P3 PKD KALPPATHY. രഥോത്സവത്തി​ൻെറ രണ്ടാം ദിവസത്തിൽ മന്തക്കര ഗണപതി ക്ഷേത്രത്തിൽ നടന്ന രഥപ്രയാണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story