Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:31 AM IST Updated On
date_range 16 Nov 2021 5:31 AM ISTപ്രബേഷന്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കണം -ഡോ. ബി. കലാം പാഷ
text_fieldsbookmark_border
പാലക്കാട്: പ്രബേഷന്‍ നിയമ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കണമെന്ന് ജില്ല ജഡ്ജ് ഡോ. ബി. കലാം പാഷ. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജന്മദിനം പ്രബേഷന്‍ ദിനമായി ആചരിക്കുന്നതിൻെറ ജില്ല തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രബേഷന്‍ ഓഫിസര്‍ കെ. ആനന്ദന്‍ അധ്യക്ഷത വഹിച്ചു. നല്ല നടപ്പ് നിയമത്തെക്കുറിച്ച് അഡ്വ. റസാഖ്, സംസ്ഥാന പ്രബേഷന്‍ നയത്തെകുറിച്ചും വിവിധ ധനസഹായ പദ്ധതികളെകുറിച്ചും ജില്ല പ്രബേഷന്‍ ഓഫിസര്‍ കെ. ആനന്ദന്‍, കുറ്റവാളിയും മനഃശാസ്ത്രവും എന്ന വിഷയത്തിൽ അശോകന്‍ നെന്മാറയും ക്ലാസെടുത്തു. പൊലീസ്, വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജയില്‍ ജീവനക്കാര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാമൂഹികനീതി, വനിത ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല പ്രബേഷന്‍ ഓഫിസര്‍ ഗ്രേഡ് രണ്ട് പി. സുബീഷ്, പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഷീബ, ജില്ല പ്രബേഷന്‍ ഓഫിസര്‍ ഗ്രേഡ് രണ്ട് എസ്. സജിത എന്നിവര്‍ സംസാരിച്ചു. (പടം. PEW PKD KAMAL PASHA: പ്രബേഷന്‍ ദിനാചരണം ജില്ല ജഡ്ജ് ഡോ. ബി. കലാം പാഷ ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story