Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവർണചിത്രങ്ങളുടെ...

വർണചിത്രങ്ങളുടെ കാക്കിയിട്ട കൂട്ടുകാരൻ

text_fields
bookmark_border
വർണചിത്രങ്ങളുടെ കാക്കിയിട്ട കൂട്ടുകാരൻ
cancel
വർണച്ചിത്രങ്ങളുടെ കാക്കിയിട്ട കൂട്ടുകാരൻ കോട്ടായി: കാക്കിയെ സ്​​നേഹിച്ചത്രയും നിറങ്ങളോടും രാംകുമാറിന്​ പ്രണയമായിരുന്നു. 12 വർഷം മുമ്പാണ് ചിത്രരചനയോട് കമ്പം തോന്നിയത്. സഹപ്രവർത്തകരുടെ പ്രോത്സാഹനവും കൂടി ലഭിച്ചതോടെ ലാത്തിയും തോക്കും പിടിച്ച കൈകളിൽ ഒഴിവുസമയങ്ങളിൽ ചായക്കൂട്ടും ബ്രഷും എടുത്തു. നേരംപോക്കിന്​ വരച്ചു തുടങ്ങിയത് പിന്നീട് ഗൗരവത്തിലായി. ലോകനേതാക്കൾ, നൊബേൽ സമ്മാന ജേതാക്കൾ, മൺമറഞ്ഞതും നിലവിലുള്ളവരുമായ പ്രശസ്ത സിനിമ താരങ്ങൾ, പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ തുടങ്ങി രാംകുമാറി​ൻെറ ചിത്രങ്ങളിൽ ​വൈവിധ്യമേറെയാണ്​. കേരള പൊലീസിൽ 35 വർഷത്തെ സേവനത്തിനു ശേഷം പാലക്കാട് എസ്.പി ഓഫിസിൽ സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്​റ്റൻറായി 2019ൽ വിരമിച്ച ഈസ്​റ്റ്​ പരുത്തിപ്പുള്ളി തിരുവാതിര ഹൗസിൽ എൽ.ആർ.പി. കുമാർ ആണ് കാൻവാസിൽ വിസ്​മയം തീർക്കുന്നത്​. ചിത്രകലയിൽ ഒതുങ്ങുന്നില്ല കുമാറി​​ൻെറ കൗതുകങ്ങൾ. സ്​റ്റാമ്പ്​ ശേഖരണം, പത്രങ്ങളു​െട ശേഖരണം, ഓഡിയോ- സീഡി കലക്​ഷൻ, നാണയ ശേഖരണം തുടങ്ങിയവയുമുണ്ട്​. 12 വർഷമായി വരച്ചുതീർത്ത ചിത്രങ്ങളും കൗതുകശേഖരങ്ങളും ചേർത്ത്​ ഞായറാഴ്ച രാംകുമാറി​ൻെറ വസതിയിലെ ആർട്ട് ഗാലറി ഹാളിൽ രാംകുമാർ ആർട് ഗാലറി - ആൻഡ്​ ഓഡിയോ ഹൗസ് എന്ന പേരിൽ ചിത്രപ്രദർശനം ഒരുക്കിയിരുന്നു. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ചിത്രകല അധ്യാപകൻ രാമൻ എ​മ്പ്രാന്തിരിയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. PE- PRY - 1 പരുത്തിപ്പുള്ളി രാംകുമാർ ത​ൻെറ ആർട്ട് ഗാലറിയിൽ ചിത്രരചനയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story