Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപു​റം​ലോ​ക​വു​മാ​യി...

പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ മ​ല​യോ​ര​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍

text_fields
bookmark_border
വ​ട​ക്ക​ഞ്ചേ​രി: പു​റം​ലോ​ക​വു​മാ​യി കാര്യമായ ബന്ധമില്ലാത്ത ജീവിതമാണ്​ പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ പാ​ത്ര​ക​ണ്ടം, കൈ​ത​ക്ക​ല്‍ ഉ​റ​വ, ഒ​ള​ക​ര തു​ട​ങ്ങി​യ മ​ല​യോ​ര​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളുടേത്​. കഴിഞ്ഞ 60​ വർഷമായി ഇവിടെ ജനവാസമുണ്ട്​. അ​ത്യാ​വ​ശ്യത്തിന്​ ഫോ​ണ്‍ ചെ​യ്യാ​ന്‍ പോ​ലും ക​ഴി​യാ​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​ണ് കാ​ട്ടി​ലെ ഈ ​മൂ​ന്ന് തു​രു​ത്തു​ക​ളും. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ക്കൊ​ന്നും ഇ​വി​ടെ റേ​ഞ്ച് ഇ​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി ഏ​താ​നും മാ​സ​ം മുമ്പ്​ വൈ​ഫൈ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ഫോ​ണ്‍ ബ​ന്ധ​ങ്ങ​ള്‍ ആ​യി​ട്ടി​ല്ല. കൈ​ത​ക്ക​ല്‍ ഉ​റ​വ ഭാ​ഗ​ത്ത് ഈ ​സൗ​ക​ര്യ​വും എ​ത്തി​യി​ട്ടി​ല്ല. ഏ​താ​നും വ​ര്‍​ഷം മു​മ്പ്​ മാ​ത്ര​മാ​ണ് വൈദ്യുതി ക​ണ​ക്​ഷന്‍ ആ​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ പി​ന്നെ പു​റം​ലോ​ക​ത്ത് ന​ട​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് ഇ​വ​ര്‍ അ​റി​യി​ല്ല. പാ​ല​ക്കു​ഴി വ​ഴി​യി​ല്‍നി​ന്നും കാ​ട്ടി​നു​ള്ളി​ലൂ​ടെ മ​ണ്‍​റോ​ഡ് ഉ​ണ്ട്.​ ഇ​തി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നു വേ​ണം താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​ത്താ​ന്‍. ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍ ഇ​റ​ങ്ങി കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് ഇ​വി​ടെ സ്ഥി​രം സം​ഭ​വ​മാ​ണ്. വീ​ടു​ക​ള്‍​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​കും. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ര​ണ്ട് വീ​ടു​ക​ള്‍ ആ​ന​ക​ള്‍ ത​ക​ര്‍​ത്തു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍​പെ​ട്ട​താ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം. എ​ന്നാ​ല്‍, അ​ധി​കാ​രി​ക​ള്‍​ക്ക് ജി​ല്ല ആ​സ്ഥാ​ന​ത്തുനി​ന്നും ഇ​വി​ടെ എ​ത്ത​ണ​മെ​ങ്കി​ല്‍ കു​തി​രാ​ന്‍ ക​യ​റി​ വ​ന്നു പാലക്കാട്​ ജില്ലയിലെ പ​ന്ത​ലാം​പാ​ടം വ​ഴി​യു​ള്ള മ​ല​യോ​ര​പാ​ത വ​ഴി​യോ അ​ത​ല്ലെ​ങ്കി​ല്‍ വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തി വാ​ല്‍​കു​ള​മ്പ്​ കാ​ണി​ച്ചി​പ​രു​ത വ​ഴി ക​യ​റി പോ​ക​ണം. മലയോര കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട്​ വനം വകുപ്പുമായി ദീർഘകാലമായി തർക്കം നിലനിൽക്കുന്നതാണ്​ ഇവർക്ക്​ അടിസ്ഥാന സൗകര്യം ഒരുക്കാൻ തടസ്സം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story