Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:29 AM IST Updated On
date_range 14 Nov 2021 5:29 AM ISTകയറ്റം കയറാനാകാതെ ലോറി റോഡിന് കുറുകെ നിന്നു
text_fieldsbookmark_border
ഷൊർണൂർ: ഭാരം കയറ്റി വന്ന വലിയ ലോറി കയറ്റം കയറാനാകാതെ നിന്നു. പിന്നിലേക്ക് പതിയെ ഇറങ്ങിയ ഹൈഡ്രോളിക് സംവിധാനത്തിലുള്ള ലോറി തനിയെ തിരിഞ്ഞ് റോഡിന് കുറുകെ നിന്നു. ഇതോടെ സംസ്ഥാനപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാടാനാംകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള കയറ്റത്തിൽ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. തനിയെ പിറകോട്ടിറങ്ങിയ ലോറിക്ക് പിന്നിൽ റോഡിൽ ഈ സമയം മൂന്നുനാല് പേരുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടികളടക്കമുള്ള ഇവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. റോഡിന് ഇരുവശത്തേക്കും കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. പൊലീസ് സ്ഥലത്തെത്തിയാണ് പിന്നീട് ഗതാഗതം നിയന്ത്രിച്ചത്. PEW SRR 1: വാടാനാംകുറിശ്ശിയിൽ കയറ്റം കയറാനാകാതെ വലിയ ലോറി റോഡിന് കുറുകെ നിന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story