Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആനവണ്ടിയിൽ ...

ആനവണ്ടിയിൽ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര പോകാം

text_fields
bookmark_border
പാലക്കാട്: മഞ്ഞും, കുളിരും, മഴയും നുണഞ്ഞ് കാനനഭംഗി ആസ്വദിച്ച് നെല്ലിയാമ്പതിയിലേക്ക്​ ഉല്ലാസയാത്രക്ക്​ കെ.എസ്​.ആർ.ടി.സി അവസരമൊരുക്കുന്നു. നവംബര്‍ 14 നാണ് പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്ര ആരംഭിക്കുക. വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍ പാറ വ്യൂ പോയൻറുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്​റ്റേറ്റ്, പോത്തുണ്ടി ഡാം എന്നിവിടങ്ങൾ യാത്രയിൽ കാണാനാകും. ഒരു സർവിസിൽ 35 പേരാണ്​ ഉണ്ടാവുക. 600 രൂപയാണ് ഒരാൾക്ക്​ ചാര്‍ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടോടെ തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9495450394, 9947086128, 9249593579.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story