Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:37 AM IST Updated On
date_range 9 Nov 2021 5:37 AM ISTതാലൂക്ക് ആശുപത്രിയിലേക്ക് ഒരു കെട്ട് പേപ്പറും പേനകളും നല്കി പഞ്ചായത്ത് പ്രസിഡൻറ്
text_fieldsbookmark_border
മണ്ണാര്‍ക്കാട്: അപേക്ഷ എഴുതാന്‍ ഒരു എ ഫോര്‍ ഷീറ്റ് ചോദിച്ചിട്ട് നല്‍കാതിരുന്ന മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഒരു കെട്ട് എ ഫോര്‍ ഷീറ്റും 10 പേനകളും വാങ്ങി നല്കി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. സലീമിൻെറ വേറിട്ട പ്രതിഷേധം. തിങ്കളാഴ്ചയാണ് സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചലനശേഷിയും കാഴ്ചയും നഷ്ടപ്പെട്ട ചാമപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് മെഡിക്കല്‍ ബോര്‍ഡില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് ബന്ധപ്പെട്ട രേഖകളുമായി താലൂക്ക് ആശുപത്രിയിലേക്ക് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡൻറ് എത്തിയത്. ആശുപത്രിയുടെ പിറകിലെ ഇടുങ്ങിയ വഴിയിലൂടെ പ്രയാസപ്പെട്ട് പോകേണ്ടതിനാല്‍ ഭിന്നശേഷിക്കാരനായ പ്രസിഡൻറ് ഫോട്ടോയും അനുബന്ധ രേഖകളും തൻെറ ഡ്രൈവര്‍വശം കൊടുത്തയക്കുകയായിരുന്നു. ഓഫിസിലെത്തിയപ്പോള്‍ അപേക്ഷ നല്‍കണമെന്ന് പറഞ്ഞു. ഇതിനായി പേപ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ ഓഫിസിലുണ്ടായിരുന്നവര്‍ നല്കാന് തയാറായില്ലെന്നും സൂപ്രണ്ടിൻെറ അനുമതി വേണമെന്നും അറിയിച്ച് ഡ്രൈവറെ മടക്കിവിടുകയും സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പഞ്ചായത്ത് പ്രസിഡൻറ് താഴെയുണ്ടെന്നും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെ.പി.എം. സലീം പറയുന്നു. തുടര്‍ന്ന് സലീം ഇരുമ്പുകൊണ്ടുള്ള കോണിപ്പടി ക്രച്ചസില്‍ ഊന്നിക്കയറി ഓഫിസിലെത്തി ഒരു കെട്ട് പേപ്പറും 10 പേനകളും ഏല്പിക്കുകയായിരുന്നു. 40 ശതമാനത്തിന് മുകളില്‍ ശാരീരിക/ മാനസിക അവശതകള്‍ അനുഭവിക്കുന്നവരോ അവരുടെ ബന്ധുക്കളോ ജനപ്രതിനിധികളോ പൊതുപ്രവര്‍ത്തകരോ ആണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി എത്തുന്നത്. ഭിന്നശേഷിക്കാരനും ഗ്രാമപഞ്ചായത്ത് പ്രസിഡൻറും കൂടിയായ തനിക്ക് ആശുപത്രി ഓഫിസില്‍ ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരൻെറ സ്ഥിതിയെന്തായിരിക്കുമെന്നും സലീം ചോദിക്കുന്നു. തനിക്ക് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെയും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story