Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:41 AM IST Updated On
date_range 7 Nov 2021 5:41 AM ISTവിദ്യാകിരണം പദ്ധതി: ലാപ്ടോപ്പുകൾ വിതരണം ചെയ്തു
text_fieldsbookmark_border
അലനല്ലൂർ: പട്ടികവര്‍ഗ വിഭാഗം സ്കൂൾ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാറിൻെറ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കൻഡറി സ്കൂളിലേക്ക് അനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. നാസർ ഫൈസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. അബ്ദുല്ല, പ്രിൻസിപ്പൽ പി. ജയശ്രീ, പ്രധാനാധ്യാപിക എ. രമണി, എസ്.ടി പ്രമോട്ടർ അപ്പുക്കുട്ടൻ, കെ.കെ. ഫാസിലത്ത്, ഹമീദ് കൊമ്പത്ത്, ടി.എം. അയ്യപ്പദാസൻ, ജി. അമ്പിളി, എം. പ്രിയ, പി. രജനി, പി.എസ്. ദിവ്യ, കെ.എം. മുസ്തഫ എന്നിവർ സംസരിച്ചു. തുടർന്ന് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച് ഡെമോൺസ്ട്രേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഫോട്ടോ: കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസിൽ വിദ്യാകിരണം ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന നിർവഹിക്കുന്നു PEW ALN 1 Laptop vidharanam.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
