Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:33 AM IST Updated On
date_range 7 Nov 2021 5:33 AM ISTപതിവ് തെറ്റിക്കാതെ താറാവുകളുമായി തമിഴ്നാട് സ്വദേശികൾ എത്തി
text_fieldsbookmark_border
കൊടുവായൂർ: കൊയ്തൊഴിഞ്ഞ നെൽപാടങ്ങളിൽ പതിവുപോലെ തമിഴ്നാട്ടിൽനിന്ന് താറാവിൻ കൂട്ടങ്ങളെ എത്തിച്ചു. കൊടുവായൂർ, പല്ലശ്ശന അതിർത്തി പ്രദേശങ്ങളായ കാക്കയൂർ, പാറക്കളം എന്നിവിടങ്ങളിലാണ് 18,000 താറാവുകളെ സേലത്തുനിന്ന് എത്തിച്ചത്. രണ്ടാംവിള ഇറക്കുന്നതുവരെ വിവിധ പാടശേഖരങ്ങളിലായി ഇവയെ തീറ്റ തേടാൻ വിടുകയാണ് ചെയ്യുക. നെൽകർഷകർക്ക് താറാവിനെ തീറ്റുന്നതിന് പ്രതിഫലമായി പാടത്തിൻെറ വലിപ്പമനുസരിച്ച് നിശ്ചിത എണ്ണം മുട്ട നൽകുകയാണ് പതിവ്. രാമയ്യൻ, കുമാരസ്വാമി, വേലു എന്നിവരാണ് പതിവുതെറ്റിക്കാതെ താറാവിൻ കൂട്ടങ്ങളുമായി എത്തിയത്. 2000 എണ്ണം അടങ്ങുന്ന താറാവിൻ കൂട്ടങ്ങളെ എത്തിക്കുന്നതിന് 13,000 മുതൽ 15,000 രൂപ വരെ വാഹന വാടക നൽകണമെന്ന് ഉടമയായ കുമാരസ്വാമി പറഞ്ഞു. കുടുംബസമേതമായി 24 സംഘങ്ങളാണ് കുടുംബ സമേതം ഇത്തവണ പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എത്തിയത്. കേരളത്തിൽനിന്നുതന്നെയുള്ള ഹാച്ചറി കളിൽനിന്ന് ചെറിയ കുഞ്ഞുങ്ങളെ 30 രൂപ നിരക്കിലും കുത്തിവെപ്പ് കഴിഞ്ഞ് ഒന്നുമാസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളെ 75 രൂപ നിരക്കിൽ വാങ്ങി വളർത്തുന്നവരും ഉണ്ടെന്ന് വേലു പറയുന്നു. 200-250 രൂപക്കാണ് പ്രായമായ താറാവുകളെ വിൽക്കുന്നത്. നാട്ടിൽ പുറങ്ങളിൽ കോഴികൾക്ക് പടരുന്ന രോഗങ്ങൾ താറാവുകളിലും പടരുന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി. PEW - KLGD കൊടുവായൂർ കാക്കയൂർ റോഡിൽ എത്തിയ താറാവിൻ കൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
