Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTകെ.എസ്.ആർ.ടി.സി പണിമുടക്ക് രണ്ടാം ദിവസവും പൂർണം
text_fieldsbookmark_border
പാലക്കാട്: കെ.എസ്.ആർ.ടി.സിയിലെ വിവിധ സർവീസ് സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം. പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്ന് പ്രതിദിനം 146 സർവിസുകളാണുള്ളത്. ഇവയെല്ലാം പൂർണമായും സ്തംഭിച്ചു. ജില്ലയിലെ 1200ഓളം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി മാത്രമുള്ള നെല്ലിയാമ്പതി ഉൾപ്പെെടയുള്ള മേഖലയിലെ യാത്ര രണ്ടാം ദിവസവും തടസ്സപ്പെട്ടു. ദീപാവലി തിരക്ക് ഏറെയുള്ള പാലക്കാട്-വാളയാർ റൂട്ടിലൂം യാത്രാദുരിതം വർധിച്ചു. തമിഴ്നാട്ടിലേക്ക് മടങ്ങാനെത്തിയവർ പാലക്കാട് നിന്ന് വാളയാറിലേക്ക് ബസ് ലഭിക്കാതെ വലഞ്ഞു. സ്വകാര്യ ബസുകൾ തിക്കിത്തിരക്കിയായിരുന്നു വാളയാറിലേക്ക് യാത്രക്കാരെ കൊണ്ടുപോയത്. രണ്ടുദിവസത്തെ പണിമുടക്കിൽ 30 ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ---------------------- പണിമുടക്കിന് രഹസ്യ പിന്തുണ നൽകി ഇടതുപക്ഷ സംഘടന പാലക്കാട്: പണിമുടക്കിൻെറ രണ്ടാം ദിനം ജില്ലയിൽ ഒരു സർവിസ് പോലും കെ.എസ്.ആർ.ടി.സിക്ക് നടത്താൻ കഴിയാതെ വന്നതോടെ മറ്റ് യൂനിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ സമരത്തിന് ഇടതുപക്ഷ സംഘടന രഹസ്യ പിന്തുണ നൽകിതായി ആരോപണം. ഇടതുപക്ഷ സംഘടന 24 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം നൽകിയത്. ഈ സംഘടനയിൽ 300ഓളം അംഗങ്ങളുണ്ടെന്നാണ് വിവരം. ഇടതു യൂനിയൻെറ പണിമുടക്ക് സമയം അവസാനിച്ചിട്ടും ആരും ജോലിക്ക് എത്തിയില്ല. ഭരണകക്ഷിയിലെ സംഘടന സർക്കാറിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്ന അഭിപ്രായമാണ് പാർട്ടി നേതൃത്വത്തിന്. മറ്റ് സംഘടനകൾ 48 മണിക്കൂർ സമരം പ്രഖ്യാപിച്ചപ്പോൾ നടപടി ഭയന്നാണ് ഇടതുസംഘടന 24 മണിക്കൂർ പണിമുടക്കിന് തീരുമാനിച്ചതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story