Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTമണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെതിരെ അവിശ്വാസ നോട്ടീസ്
text_fieldsbookmark_border
11 യു.ഡി.എഫ് അംഗങ്ങളാണ് നോട്ടീസ് നൽകിയത് മണ്ണാർക്കാട്: രാജി വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിൻെറ സമവായ തീരുമാനത്തിനിടെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഉമ്മുസൽമക്കെതിരെ അഞ്ച് മുസ്ലിം ലീഗ് പ്രതിനിധികൾ ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി. ജില്ല പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടിക്കാണ് 11 യു.ഡി .എഫ് അംഗങ്ങൾ നോട്ടീസ് നൽകിയത്. പ്രസിഡൻറിൻെറ രാജി സംബന്ധിച്ച് മാസങ്ങളായി തർക്കം തുടരുകയാണ്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ തത്കാലം പ്രസിഡൻറ് രാജി വെക്കേണ്ടതില്ലെന്നും ചർച്ച നടത്തി സമവായമുണ്ടാക്കിയ ശേഷം രാജി തീരുമാനിക്കാമെന്നുമുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടറി കൂടിയായ എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചതോടെ താത്കാലിക പരിഹാരമാകുമെന്ന് കരുതിയ രാജി പ്രശ്നം ഇതോടെ വീണ്ടും തർക്കത്തിലെത്തി. പാർട്ടികളോ യു.ഡി.എഫോ അവിശ്വാസ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെമ്പർമാർ സ്വന്തം നിലയിലാണ് അവിശ്വാസവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 17 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-6, മുസ്ലിം ലീഗ്-6, സിപിഎം-5 എന്നിങ്ങനെയാണ് കക്ഷി നില. ഇതിൽ മുസ്ലിം ലീഗ് അംഗമാണ് പ്രസിഡൻറ് ഉമ്മുസൽമ. നോട്ടീസ് നൽകിയതോടെ രാജിക്കാര്യത്തിൽ ഇനി എന്ത് എന്നത് മുസ്ലിം ലീഗിനും യു.ഡി.എഫിനും ഒരുപോലെ തലവേദനയായി. അവിശ്വാസ നോട്ടീസിൽ അടുത്ത ആഴ്ച തന്നെ ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story