Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിപ്പൂരിൽനിന്ന്​...

കരിപ്പൂരിൽനിന്ന്​ സിംഗപ്പൂരിലേക്ക്​ ട്രിച്ചി വഴി സർവിസ്​

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ തിരുച്ചിറപ്പള്ളി വഴി സിംഗപ്പൂരിലേക്ക്​ സർവിസ്​ ആരംഭിച്ചു. നവംബർ മാസത്തെ ഷെഡ്യൂളിലാണ്​ സർവിസ്​ ഉൾപ്പെട്ടിരിക്കുന്നത്​. വ്യാഴാഴ്​ചയായിരുന്നു കരിപ്പൂരിൽ നിന്നുള്ള ആദ്യ സർവിസ്​. കോഴിക്കോട്-ട്രിച്ചി-സിംഗപ്പൂർ സർവിസ്​ വ്യാഴാഴ്​ചകളിലാണ്​. വൈകീട്ട്​ 7.15ന്​ കരിപ്പൂരിൽ നിന്ന്​ പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ച നാലിന്​ സിംഗപ്പൂരിലെത്തും. സിംഗപ്പൂർ-ട്രിച്ചി-കോഴിക്കോട്​ സർവിസ്​ വെള്ളിയാഴ്​ചകളിലാണ്​. പുലർച്ച അഞ്ചിന്​ അവിടെ നിന്ന്​ പുറപ്പെടുന്ന വിമാനം 8.15ന്​ തിരിച്ച്​ കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്ന്​ സിംഗപ്പൂരിലേക്ക്​ നേരിട്ടുള്ള സർവിസ്​ ആരംഭിക്കണമെന്നത്​ ദീർഘനാളായുള്ള ആവശ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story