Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:31 AM IST Updated On
date_range 6 Nov 2021 5:31 AM ISTചുള്ളിയാർ ഡാമിന് ഭീഷണിയായി ആൽമരങ്ങൾ
text_fieldsbookmark_border
കൊല്ലങ്കോട്: ചുള്ളിയാർ ഡാമിലെ ആൽമരങ്ങൾ ഭീഷണിയാവുന്നു. 15 വർഷത്തിലധികമായി വളരുന്ന അഞ്ചിലധികം ആൽമരങ്ങളാണ് ഡാമിന് ഭീഷണിയാകുന്നത്. രണ്ടാമത്തെ ഷട്ടറിനും മൂന്നാമത്തെ ഷട്ടറിനും സമീപമാണ് ആൽമരങ്ങൾ വളരുന്നത്. ആൽമരങ്ങളുടെ മുകൾ ഭാഗത്തേക്ക് വളരുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റുക മാത്രമാണ് ചെയ്യുന്നത്. ഇവയുടെ വേരുകൾ ഡാമിൻെറ ഭിത്തിക്ക് ബലക്ഷയമുണ്ടാക്കുമെന്നും ഇവ പൂർണമായി നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വരുംദിവസങ്ങളിൽ മരങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. PEW - KLGD ചുള്ളിയാർ ഡാം പ്രധാന ഷട്ടറിനടുത്ത കരിങ്കൽക്കെട്ടിൽ വളരുന്ന ആൽമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
