Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:33 AM IST Updated On
date_range 30 Oct 2021 5:33 AM ISTലഹരിക്കെതിരെ സൈക്കിൾ റാലി
text_fieldsbookmark_border
ഒറ്റപ്പാലം: നഗരസഭ പരിധിയിലെ റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ 'വിമുക്തി: മയക്കുമരുന്നിനെതിരെ സന്ധിയില്ലാ പോരാട്ടം' എന്ന പ്രഖ്യാപനവുമായി സൈക്കിൾ റാലിയും വിളംബര ജാഥയും നടത്തി. വിദ്യാനഗർ, മാനവ നഗർ, ജവഹർ നഗർ, ഗാന്ധി നഗർ റസിഡൻസ് അസോസിയേഷനുകളും കണ്ണിയമ്പുറം വായനശാലയും എക്സൈസ് വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി ഉദ്‌ഘാടനം ചെയ്തു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീജേഷ്, റേഞ്ച് ഓഫിസർ പി. സുരേഷ്, സിവിൽ ഓഫിസർ എം.എം. സ്മിത, മുൻ നഗരസഭ അധ്യക്ഷ സുമ തുടങ്ങിയവർ സംസാരിച്ചു. കണ്ണിയമ്പുറം സ്‌കൂളിൽ ക്വിസ് മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story