Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാതയോരത്ത്...

പാതയോരത്ത് അപകടക്കെണിയായി സ്ലൂയിസ്​

text_fields
bookmark_border
പാതയോരത്ത് അപകടക്കെണിയായി സ്ലൂയിസ്​
cancel
കോട്ടായി: ഇറിഗേഷൻ വകുപ്പി​ൻെറ അനാസ്ഥയിൽ പാതയോരത്ത്​ അപകട​ഭീഷണിയായി തുറന്നിട്ട​ സ്ലൂയിസ്​. കോട്ടായി പഞ്ചായത്തിലെ കരിയംകോട് മേക്കോണം കോളനി റോഡി​ൻെറ അരികിലാണ് മലമ്പുഴ കനാലി​ൻെറ പത്തടിയോളം താഴ്ചയും അഞ്ചടിയോളം വ്യാസവുമുള്ള 19ാം നമ്പർ സ്ലൂയിസ് തുറന്ന നിലയിൽ കിടക്കുന്നത്​. പുറത്ത്​ കാട്​ വളർന്ന്​ നിൽക്കുന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത നിലയിലാണിത്​. വാഹനങ്ങൾ അറിയാതെ അരികുചേർന്നാൽ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണെന്ന്​ നാട്ടുകാർ പറയുന്നു. സൈക്കിൾ സവാരിക്കാരും കാൽനടയാത്രക്കാരും പേടിയോടെയാണ്​ ഇതുവഴി കടന്നുപോകുന്നത്​. വളർത്തു മൃഗങ്ങൾ കുഴിയിൽ വീണ സംഭവങ്ങളും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. സ്ലൂയിസ് ചുറ്റുഭാഗം കെട്ടി സംരക്ഷിക്കുകയോ സ്ലാബിട്ട് മൂടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PE- PRY - 2: കരിയംകോട് മേക്കോണം കോളനി റോഡി​ൻെറ അരികിലുള്ള മലമ്പുഴ കനാൽ സ്ലൂയിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story