Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:40 AM IST Updated On
date_range 29 Oct 2021 5:40 AM ISTബസ് ജീവനക്കാർ തമ്മിൽ തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു
text_fieldsbookmark_border
കുഴൽമന്ദം: ബസ് ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു. കുഴൽമന്ദം പെലച്ചിരംകാട് സ്വദേശി സാവൽ ഹമീദിനാണ് (52) മർദനമേറ്റത്. ഇയാളെ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തോലന്നൂർ ജങ്ഷനിലായിരുന്നു സംഭവം. ബസിനെ മറികടക്കാൻ അനുവദിച്ചില്ലെന്നും സമയം തെറ്റിച്ചെന്നുമടക്കം ആരോപിച്ച് ഇരുവിഭാഗവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും സ്വകാര്യബസ് ജീവനക്കാർ സാവൽ ഹമീദിനെ മർദിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. പാലക്കാട് - തോലന്നൂർ റൂട്ടിൽ സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി ജീവനക്കാർ തമ്മിൽ തർക്കം സാധാരണമാണ്. പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഭേദപ്പെട്ട വരുമാനം ലഭിക്കുന്ന റൂട്ടാണിത്. pew pkd09 പരിക്കേറ്റ സാവൽ ഹമീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story