Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതരിശുരഹിത വല്ലപ്പുഴ...

തരിശുരഹിത വല്ലപ്പുഴ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
തരിശുരഹിത വല്ലപ്പുഴ പദ്ധതിക്ക്​ തുടക്കം
cancel
പട്ടാമ്പി: വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം. മഹാത്മാഗാന്ധി ഗ്രാമീണ തൊഴുലുറപ്പ്​ പദ്ധതിയും വല്ലപ്പുഴ കൃഷിഭവനും സംയുക്തമായാണ് തരിശു നിലങ്ങളിൽ കൃഷിയിറക്കുന്നത്. തൈകളും വിത്തുകളും ജൈവ വളങ്ങളും ജൈവ കീടനാശിനികളും കർഷകർക്ക് വിതരണം ചെയ്യും. പച്ചക്കറി കൃഷി ചെയുന്ന എസ്.സി കർഷകർക്ക് ഉഴവുകൂലിയും നൽകുന്നുണ്ട്. പദ്ധതിയുടെ ഉദ്‌ഘാടനം പ്രസിഡൻറ്​ എൻ.കെ. അബ്​ദുൽ ലത്തീഫ് നിർവഹിച്ചു. റിനിഷ ഉണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ പറക്കാടൻ റഫീഖ്, ബിന്ദു സന്തോഷ്‌, ഒ. ഇബ്രാഹിം, സി.ഡി.എസ് സുഷമ, തൊഴിലുറപ്പ്​ പദ്ധതി ഓവർസിയർ ഫഹദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: pewptb 272 തരിശുരഹിത വല്ലപ്പുഴ പദ്ധതി പഞ്ചായത്ത്​ പ്രസിഡൻറ്​ എൻ.കെ. അബ്​ദുൽ ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story