Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനതാദള്‍ വിഭാഗം...

ജനതാദള്‍ വിഭാഗം എൽ.ജെ.ഡിയിൽ ലയിച്ചു

text_fields
bookmark_border
ചാലക്കുടി: ഉൽപാദന മേഖല മുഴുവന്‍ കുത്തകകളെ ഏൽപിക്കുന്ന ഭരണകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് എല്‍.ജെ.ഡി സംസ്ഥാന പ്രസിഡൻറ്​ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. യു.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദള്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ തൈവളപ്പിലി​ൻെറ നേതൃത്വത്തില്‍ എല്‍.ജെ.ഡിയിൽ ലയിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ജെ.ഡി തൃശൂർ ജില്ല പ്രസിഡൻറ്​ യൂജിന്‍ മോറേലി അധ്യക്ഷത വഹിച്ചു. ബഷീര്‍ തൈവളപ്പിലിന് എം.വി. ശ്രേയാംസ്കുമാര്‍ എം.പി പാര്‍ട്ടി പതാക കൈമാറി. അയ്നം ചന്ദ്രശേഖർ (തിരുവനന്തപുരം), ഡി. സുരേഷ് (കോട്ടയം), പ്രേമൻ ഇളയത്ത്, സലിം തോട്ടത്തിൽ (തൃശൂർ), മുഹമ്മദ് (മലപ്പുറം), ബി. ബിജു (കൊല്ലം), കുഞ്ഞുമൊയ്തു (പാലക്കാട്) എന്നിവരുടെ നേതൃത്വത്തിൽ 500ലധികം പ്രവർത്തകരാണ് എൽ.ജെ.ഡി.യിൽ ചേർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story