Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകടയിൽനിന്ന്​ വൻ...

കടയിൽനിന്ന്​ വൻ സ്ഫോടകവസ്​തു ശേഖരം പിടികൂടി

text_fields
bookmark_border
കൊല്ലങ്കോട്: സ്​റ്റേഷനറി സാധന വിൽപന കേന്ദ്രത്തിൽനിന്ന്​ വൻ സ്ഫോടകവസ്​തു ശേഖരം പിടികൂടി. കൊല്ലങ്കോട്- ആനമാറി റോഡിൽ പാതനാറക്ക്​ സമീപം വടക്കഞ്ചേരി ആയക്കാട് സ്വദേശി വാസുവി​ൻെറ (50) ഉടമസ്ഥതയിലുള്ള വിൽപനകേന്ദ്രത്തിൽ നിന്നാണ് 1850 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 1070 ജലറ്റിൻ സ്​റ്റിക്കും കൊല്ലങ്കോട് പൊലീസ് പിടികൂടിയത്. തൊട്ടടുത്ത മുറിയിൽനിന്ന്​ മൂന്ന് ചാക്ക് ഓലപ്പടക്കവും കണ്ടെത്തി. തിങ്കളാ​ഴ്​ച വൈകീട്ട്​ നാലിനാണ് റെയ്​ഡ് നടത്തിയത്. പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് റെയ്​ഡ് നടത്തിയതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. വാസുവിന് നേര​േത്ത പടക്കം സൂക്ഷിക്കാനുള്ള ലൈസൻസുണ്ടായിരുന്നു. മുതലമട പോത്തമ്പാടത്താണ് സ്ഥാപനം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നിലവിൽ ലൈസൻസ് ഇല്ല. സ്ഫോടകവസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും വാസുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കൊല്ലങ്കോട് പൊലീസ് പറഞ്ഞു. എ.എസ്.ഐ അരുൺകുമാർ, എസ്. സുഭാഷ് എന്നിവര​ും പരിശോധനക്ക് നേതൃത്വം നൽകി. pkg explossion meterial1, pkg explossion meterial2 കൊല്ലങ്കോട് സ്​റ്റേഷനറി വിൽപന കേന്ദ്രത്തിൽനിന്ന്​ പിടികൂടിയ ഡിറ്റനേറ്ററുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story