Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:39 AM IST Updated On
date_range 26 Oct 2021 5:39 AM ISTചികിത്സ സഹായ പിരിവിെൻറ മറവിൽ തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
ചികിത്സ സഹായ പിരിവിൻെറ മറവിൽ തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ മണ്ണാർക്കാട്: ചികിത്സ ധനസഹായ ഫണ്ടിൻെറ പേരിൽ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവർ ഉപയോഗിച്ച വാഹനവും നോട്ടീസുകളും പിടികൂടി. തിരുവിഴാംകുന്ന് കാപ്പുപറമ്പ് ഭാഗത്തുനിന്നാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇവരെ പിടികൂടിയത്. കരുവാരകുണ്ട് സ്വദേശികളായ എലിപ്പാറ്റ വീട്ടിൽ ശിവദാസ് (44), പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് ആരിഫ് (42), കുളത്തൂർ വീട്ടിൽ സുബ്രഹ്മണ്യൻ (38), പാണ്ടിക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തെച്ചിയോടൻ വീട്ടിൽ സക്കീർ (44) എന്നിവരാണ് പിടിയിലായത്. സൈതലവി എന്നയാൾക്കുള്ള ചികിത്സ സഹായമെന്ന പേരിലാണ് ഇവർ പിരിവ് നടത്തിയിരുന്നത്. ഓട്ടോയിൽ എത്തുന്ന സംഘം വീടുകളിൽ ബക്കറ്റുമായി കയറി പിരിവ് നടത്തുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസങ്ങളിലും ഇവർ ഈ ഭാഗങ്ങളിൽ വന്നിരുന്നെന്നും നാട്ടുകാർ പറയുന്നു. 14,000 രൂപയാണ് ഒരു ദിവസത്തെ കലക്ഷനായി ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്തത്. കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു. ഫോട്ടോ mnrkd 1 vyajapiriv arrest വ്യാജ പണപ്പിരിവിന് അറസ്റ്റിലായവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
