Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:33 AM IST Updated On
date_range 26 Oct 2021 5:33 AM ISTപ്രതിഭകളെ അനുമോദിച്ചു
text_fieldsbookmark_border
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൻെറ പ്രതിഭകൾക്ക് സ്നേഹോപഹാരം പരിപാടി വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എസ്.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, എം.ബി.ബി എസ് കരസ്ഥമാക്കിയവർ, വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന, ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചവർ, സന്നദ്ധ സേവകരായ മുങ്ങൽ വിദഗ്ധർ തുടങ്ങി വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പഞ്ചായത്തിലെ പ്രതിഭകളെയാണ് അനുമോദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത വിനോദ്, ജില്ല പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാഞ്ചന രാകേഷ്, സ്ഥിരം സമിതി അംഗങ്ങളായ എം. രാധാകൃഷ്ണൻ, എ.കെ. മുഹമ്മദ് കുട്ടി, ബുഷ്‌റ ഇക്ബാൽ, അംഗങ്ങളായ കെ.കെ.എ. അസീസ്, പി.ടി. ഹംസ, എം. അബ്ബാസ്, വസന്ത കേശവൻ, മിന്നത്ത്, അസീന അസീസ്, ഇ.കെ. സുനിത, സെക്രട്ടറി അനിത എം. തോമസ് സംബന്ധിച്ചു. ഫോട്ടോ PEWPTB 243 തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് 'പ്രതിഭകള്‍ക്ക് സ്നേഹോപഹാരം' അനുമോദന സദസ്സ് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
