Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:33 AM IST Updated On
date_range 26 Oct 2021 5:33 AM ISTപ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ ശാശ്വത പരിഹാരം വേണം -ഫ്രറ്റേണിറ്റി
text_fieldsbookmark_border
പാലക്കാട്: മലബാറിൽ സമ്പൂർണ എ പ്ലസുകാരടക്കം പുറത്തു നിൽക്കവേ പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പരിഹാരം കാണാതെ കേവലമായ ആനുപാതിക സീറ്റ് വർധന നടത്തുന്ന സർക്കാർ നടപടിയെ ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ശക്തമായി അപലപിച്ചു. 50 വിദ്യാർഥികൾ ഇരിക്കേണ്ട ക്ലാസുകളിൽ 60 ഉം 70ഉം വിദ്യാർഥികളെ കുത്തിനിറച്ച് പൊതു സമൂഹത്തിൻെറ കണ്ണിൽ പൊടിയിടുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസത്തിൻെറ ഗുണനിലവാരത്തെ തകർത്ത് വിദ്യാർഥി വഞ്ചനയാണ് നടത്തുന്നത്. ജില്ലയിൽ രണ്ടാം അലോട്ട്മൻെറിന് ശേഷവും 18,778 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. മലബാർ മേഖലയിലെ സീറ്റ് അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ വിഷയത്തിൽ സമഗ്രമായ പഠനം നടത്തി 'മലബാർ വിദ്യാഭ്യാസ പാക്കേജ്' പ്രഖ്യാപിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story