Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 5:32 AM IST Updated On
date_range 26 Oct 2021 5:32 AM ISTതെരുവുനായ്ക്കളുടെ വന്ധ്യംകരണം പദ്ധതി തുടങ്ങി
text_fieldsbookmark_border
മണ്ണാർക്കാട്: നഗരസഭ പരിധിയിൽ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതിക്ക് തുടക്കമായി. മുക്കണ്ണത്ത് തയാറാക്കിയ സ്ഥലത്താണ് പദ്ധതി ആരംഭിച്ചത്. ജില്ല പഞ്ചായത്തിലേക്ക് ഇതിനായി 10 ലക്ഷം രൂപ അടച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്ഥലം ലഭിക്കാത്ത പ്രതിസന്ധി നഗരസഭ ചെയർമാൻ മുന്നിട്ടിറങ്ങി പരിഹരിച്ചു. തുടർന്നാണ് ജില്ല പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആരംഭിച്ചത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ തെരുവ്നായ്ക്കളുടെ എണ്ണം കൂടിയതും ഇവയുടെ ശല്യം വർധിച്ചതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story