Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:32 AM IST Updated On
date_range 22 Oct 2021 5:32 AM ISTമഴയിൽ ഫാം ചുറ്റുമതിൽ തകർന്നു
text_fieldsbookmark_border
മങ്കര: ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗത്തിൻെറ ഉടമസ്ഥതയിലുള്ള കൃഷി വിളകളുടെ ഫാമിൻെറ സംരക്ഷണ ഭിത്തി ഒലിച്ചുപോയി. മങ്കര ചണ്ടെക്കോടുള്ള മങ്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ.വി. രാമചന്ദ്രൻെറ ഉടമസ്ഥതയിലുള്ള ഫാമിൻെറ ചുറ്റുമതിലാണ് തകർന്ന് നെൽ വയലിലേക്ക് ഒലിച്ചുപോയത്. 100 മീറ്റർ ദൂരം ചുറ്റുമതിൽ തകർന്നു. പന്നി ശല്യത്തിൽനിന്ന് രക്ഷനേടാനായി ലക്ഷങ്ങൾ മുടക്കിയാണ് രണ്ടാൾ ഉയരത്തിൽ ചുറ്റുമതിലും നെറ്റും സ്ഥാപിച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ്, വൈസ് പ്രസിഡൻറ് വസന്തകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. കാലവർഷക്കെടുതിയിൽ ഫാമിൻെറ ചുറ്റുമതിൽ തകർന്നതിന് നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് ആവശ്യപ്പെട്ടു. PEW PTPL2 - ശക്തമായ മഴയിൽ തകർന്ന കെ.വി. രാമചന്ദ്രൻെറ ഫാമിൻെറ ചുറ്റുമതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
