Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ടീം വെൽഫെയർ

text_fields
bookmark_border
Lead Packae പാലക്കാട്: ജില്ലയിലെ മഴക്കെടുതിയിൽ നാശനഷ്​ടങ്ങളുണ്ടായ പ്രദേശങ്ങളിൽ സജീവം. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവരെ പാർട്ടി പ്രാദേശിക നേതൃത്വം സന്ദർശിച്ച് സേവന-സമാശ്വാസ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡൻറ്​ പി.എസ്. അബുഫൈസൽ പറഞ്ഞു. രണ്ട് ദിവസം മുമ്പ് സംസ്ഥാനത്തെ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്​ടം സംഭവിച്ച കോട്ടയത്തേക്ക് പാലക്കാട്ടുനിന്ന്​ ടീം വെൽഫെയർ വളൻറിയർമാരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. യാത്രയയപ്പ് ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ടീം വെൽഫെയർ സംസ്ഥാന വൈസ് ക്യാപ്റ്റൻ പി. ലുഖ്മാൻ, ജില്ല ക്യാപ്റ്റൻ ബാബു തരൂർ എന്നിവർ പങ്കെടുത്തു. ആവശ്യമനുസരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഇനിയും ജില്ലയിലെ പാർട്ടി വളൻറിയർമാരെ സേവന പ്രവർത്തനങ്ങൾക്കായി നൽകാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി.എസ്. അബുഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ജില്ല ഭാരവാഹികളായ എ. ഉസ്മാൻ, ചന്ദ്രൻ പുതുക്കോട്, ദിൽഷാദലി, കെ.വി. അമീർ, അബ്​ദുൽ മജീദ്, സെയ്ദ് ഇബ്രാഹീം, നൗഷാദ് പറളി, റിയാസ് ഖാലിദ്, സുലൈമാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story