Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചെറുനെല്ലി...

ചെറുനെല്ലി കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
Lead Package നെല്ലിയാമ്പതി: കനത്ത മഴ മൂലം ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശത്തെത്തുടർന്ന് നെല്ലിയാമ്പതി വനാന്തർഭാഗത്തുള്ള ചെറുനെല്ലി ആദിവാസി ഊരിലെ താമസക്കാരെ അയിലൂർ പട്ടികവർഗ പ്രീമെട്രിക് ഹോസ്​റ്റലിലേക്ക് മാറ്റിപ്പാർപ്പിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിക്കാർ ഓല, പ്ലാസ്​റ്റിക് ഷീറ്റ് എന്നിവകൊണ്ടുമുള്ള താൽക്കാലിക വീടുകളിൽ താമസിക്കുന്നതിനാലും ചെറുനെല്ലി ഭാഗത്ത് ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലുമാണ് ഇവിടത്തെ താമസക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 32 പേരെയും നെല്ലിയാമ്പതി റേഞ്ച് പോത്തുണ്ടി സെക്​ഷൻ ഫോറസ്​റ്റർ ഗിരീഷി​ൻെറ നേതൃത്വത്തിൽ ബുധനാഴ്ച അയിലൂർ പട്ടികവർഗ പ്രീമെട്രിക് ഹോസ്​റ്റലിലേക്ക് മാറ്റിയത്. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story