Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:29 AM IST Updated On
date_range 21 Oct 2021 5:29 AM ISTകനത്ത മഴ കാർഷിക മേഖലയിൽ തഴച്ചുവളർന്ന് ദുരിതവും കടവും
text_fieldsbookmark_border
Lead കൊയ്ത്തു ചെലവ് വർധിച്ചു ആലത്തൂർ: മഴ തുടരുന്നതിനാൽ വിളഞ്ഞ നെൽപാടങ്ങൾ കൊയ്തെടുക്കാൻ കഴിയാതെ കർഷകരുടെ ദുരിതം കൂടുന്നു. നെല്ല് നശിക്കുന്നതിനാൽ കടവും വർധിക്കുകയാണ്. മഴയിൽ നനഞ്ഞ നെൽച്ചെടികൾ കൊയ്തെടുത്താൽ തന്നെ നെല്ലും പതിരും വേർതിരിക്കാൻ കഴിയുന്നില്ല. വൈക്കോലും നെല്ലും കുഴഞ്ഞുകൂടി യന്ത്രത്തിൽ കുടുങ്ങുന്നതിനാൽ മഴയത്ത് കൊയ്ത്തും നടത്തുന്നില്ല. ഒരേക്കർ കൊയ്യാൻ ഒന്നു മുതൽ ഒന്നേകാൽ മണിക്കൂർ വരെയാണ് സാധാരണനിലയിൽ വേണ്ടത്. മഴയിൽ കൊയ്താൽ അര മണിക്കൂർ അധികം വേണം. മിക്ക പാടശേഖരങ്ങളിലും ഫാം റോഡുകൾ ഇല്ലാത്തതിനാൽ വെള്ളമുള്ള പാടങ്ങളിൽ കൊയ്ത്ത് നടത്തുന്നത് മറ്റൊരു അധിക ചെലവാണ്. യന്ത്രം കൊയ്തെടുക്കുന്ന നെല്ല് ട്രാക്ടർ ട്രെയിലറിലാണ് കടത്തുന്നത്. വയലിൽ വെള്ളമുള്ളതുകൊണ്ട് ട്രാക്ടർ നിൽക്കുന്ന സ്ഥലം വരെ കൊയ്ത്ത് യന്ത്രം പോയി നെല്ല് കൊട്ടികൊടുക്കേണ്ടി വരുന്നതിനാൽ അത്രയും സമയത്തിൻെറ വാടക കൂടി നൽകണമെന്നതാണ് അധിക ചെലവ്. സാധാരണ രണ്ടാം വിളയിൽ മിക്കയിടത്തും വയലിൽ വെള്ളമുണ്ടാകില്ല. അതിനാൽ കൊയ്തൊഴിഞ്ഞ പാടത്തുകൂടി കൊയ്ത്ത് യന്ത്രം നിൽക്കുന്നിടം വരെ ട്രാക്ടറുകൾക്ക് പോകാൻ കഴിയും. ഇപ്പോൾ തുടരെ പെയ്യുന്ന മഴയെ തുടർന്ന് യന്ത്രങ്ങൾ വെറുതെ നിൽക്കുന്നത് കൊണ്ട് അവർക്കും നഷ്ടം വരും. അത് സഹിക്കാൻ കൊയ്ത്തു യന്ത്രത്തിൻെറ ഉടമകൾ തയ്യാറാകാത്തതിനാൽ മഴയില്ലാത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് യന്ത്രങ്ങൾ കൊണ്ടുപോവുകയാണ്. മെഷീൻെറ എണ്ണം കുറയുന്നത് വീണ്ടും ഇവിടത്തെ കർഷകർക്ക് ദുരിതം വരുത്തും. ആവശ്യക്കാർ അധികമാകുമ്പോൾ വാടക വീണ്ടും വർധിപ്പിക്കും. ഡ്രൈവർ, മെക്കാനിക്ക്, കുക്ക് ഉൾപ്പെടെ ഓരോ കൊയ്ത്തു യന്ത്രത്തിനൊപ്പവും നാലും അഞ്ചും തൊഴിലാളികളുണ്ടാവും. വാഹനം ഓടിയില്ലെങ്കിലും ഇവർക്ക് ബത്ത നൽകേണ്ടി വരും. അതുകൊണ്ടാണ് വാഹനം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇപ്പോൾ നാലും അഞ്ചും വാഹനങ്ങൾ ഓരോ ഏജൻറുമാരുടെ പക്കലുമുണ്ട്. യന്ത്രങ്ങൾ പോകുന്നതോടെ ഒന്നും രണ്ടും വാഹനങ്ങളായി ചുരുങ്ങും. രണ്ടാഴ്ചയ്ക്കുള്ളിൽ മേഖലയിലെ മുഴുവൻ കൊയ്ത്തും തീരേണ്ട സ്ഥിതിയുള്ളപ്പോഴാണ് യന്ത്രങ്ങളുടെ ക്ഷാമം കൂടി വരുന്നത്. ഡീസൽ വില നൂറ് കടന്നതോടെ വാടക 2,400 രൂപ ആയിട്ടുണ്ട്. ജീവനക്കാരുടെ ബത്തയും ഏജൻറ് കമ്മീഷനും നൽകേണ്ടതിനാൽ ഈ വാടകക്കും ഓടാൻ കഴിയില്ലെന്നാണ് കൊയ്ത്ത് യന്ത്രത്തിൻെറ ഉടമകൾ പറയുന്നത്. PEW ALTR Mazhayel Nasikunnal Krishi: ആലത്തൂർ മേഖലയിൽ മഴയിൽ നശിക്കുന്ന നെൽകൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
