Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:29 AM IST Updated On
date_range 21 Oct 2021 5:29 AM ISTഅച്യുതാനന്ദെൻറ പിറന്നാളിന് മരം നടീലുമായി ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
അച്യുതാനന്ദൻെറ പിറന്നാളിന് മരം നടീലുമായി ബ്ലോക്ക് പഞ്ചായത്ത് പറളി: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻെറ 98ാം പിറന്നാളിനോടനുബന്ധിച്ച് പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ വഴുക്കപ്പാറ വാതക ശ്മശാനത്തിൽ 98 ഫലവൃക്ഷത്തൈകൾ നടുന്നതിന് തുടക്കം കുറിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സേതുമാധവൻ തെങ്ങിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൻ പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ, വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലൻ, കല്ലൂർ ഹരിത ക്ലബ് പ്രസിഡൻറ് കെ.കെ.എ. റഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ, തൊഴിലുറപ്പു തൊഴിലാളികൾ, നാട്ടുകാർ എന്നിവർ വൃക്ഷത്തൈ നടീലിന് നേതൃത്വം നൽകി. PE- PRY - 2: വഴുക്കപ്പാറ വാതക ശ്മശാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സേതുമാധവൻ തെങ്ങിൻതൈ നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
