Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കിലിടിച്ച്...

ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ മരത്തിലിടിച്ച് തകർന്നു

text_fields
bookmark_border
ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ മരത്തിലിടിച്ച് തകർന്നു
cancel
പെരിങ്ങോട്ടുകുറുശ്ശി: അമിത വേഗതയിൽ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് നിർത്താതെ പോയ കാർ പാതയോരത്തെ മരത്തിലിടിച്ച് നിന്നു. കാറി​ൻെറ മുൻവശം പാടേ തകർന്നു. പെരിങ്ങോട്ടുകുറുശ്ശി ഒടുവങ്കാടാണ് അപകടം. ചൊവ്വാഴ്ച രാത്രി തോട്ടുമുക്ക് ഭാഗത്തുനിന്ന് കോട്ടായിയിലേക്ക് പോവുകയായിരുന്ന കാർ ഒടുവങ്കാട് പഞ്ചായത്ത് കിണറിനടുത്ത് ബൈക്കിൽ ഇടിച്ച്​ നിർത്താതെ പോവുകയായിരുന്നു. ഒരു കിലോമീറ്റർ അകലെ മനക്കൽപടി ഭാഗത്തെ പാതയോരത്തെ മരത്തിലിടിച്ചു. കാർ യാത്രക്കാരായ കോട്ടായി ചേന്ദംകാട് സ്വദേശികൾക്കും ബൈക്ക് യാത്രികനും പരിക്കേറ്റതായി കോട്ടായി പൊലീസ് പറഞ്ഞു. PE_PRY - 1: പെരിങ്ങോട്ടുകുറുശ്ശി മനക്കൽപടിയിൽ മരത്തിലിടിച്ച് തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story