Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2021 5:29 AM IST Updated On
date_range 27 Sept 2021 5:29 AM ISTഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നൂതന ചികിത്സ സംവിധാനങ്ങൾ തുടങ്ങി
text_fieldsbookmark_border
ഒറ്റപ്പാലം: സൗജന്യ ഡയാലിസിസ് പദ്ധതിയിലൂടെ ശ്രദ്ധ നേടിയ ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് അൾട്രാ സൗണ്ട് സ്കാനിങ് ഉൾെപ്പടെ പുതുതായി സ്ഥാപിച്ച ആധുനിക ചികിത്സ സംവിധാനങ്ങൾ അനുഗ്രഹമാകുന്നു. ബ്രോങ്കോസ്കോപി, ലേബർ സ്യൂട്ട് എന്നിവക്ക് പുറമെ ഒരേസമയം അഞ്ച് മൃതദേഹങ്ങൾ വരെ മോർച്ചറിയിൽ സൂക്ഷിക്കാവുന്ന ഫ്രീസർ സംവിധാനവുമാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്. ദേശീയാരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിട്ടാണ് അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രം സ്ഥാപിച്ചത്. 750 രൂപ മുതൽ 1200 രൂപ വരെ സ്വകാര്യ ആശുപത്രിയിൽ നൽകിയാണ് രോഗികൾ സ്കാനിങ് നടത്തിയിരുന്നത്. ഇതിൻെറ പകുതി ചെലവിൽ ഇനി താലൂക്ക് ആശുപത്രിയിൽനിന്ന് സ്കാനിങ് നടത്താനാകും. നഗരസഭയുടെ 10 ലക്ഷം രൂപ ചെലവിട്ടാണ് ബ്രോങ്കോസ്കോപ്പി യന്ത്രം സ്ഥാപിച്ചത്. ശ്വാസകോശ അർബുദം കണ്ടെത്താനുള്ള ഈ യന്ത്രം മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. പ്രസവമുറിയിലേക്കുള്ളതാണ് ലേബർ സ്യൂട്ട്. പ്രസവ ചികിത്സക്കെത്തുന്നവരെ സ്റ്റീൽ കിടക്കക്ക് പകരം നൂതന സംവിധാനമുള്ള ലേബർ സ്യൂട്ടിൽ കിടത്തി പരിചരിക്കാനാകും. ഡോ. കെ.പി.എസ്. മേനോൻെറ കുടുംബം സംഭാവന ചെയ്തതാണിത്. മോർച്ചറിയിൽ ഒരു മൃതദേഹം മാത്രമാണ് സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത്. നഗരസഭ ഫണ്ടിൽനിന്ന് പുതിയ രണ്ട് ഫ്രീസറുകൾ വാങ്ങുകയും കേടായ രണ്ട് ഫ്രീസറുകൾ നന്നാക്കുകയും ചെയ്തതോടെയാണ് അഞ്ച് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സംവിധാനമായത്. ആധുനിക സംവിധാനങ്ങളുടെ പ്രവർത്തനോദ്‌ഘാടനം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ കഴിഞ്ഞ ദിവസം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story