Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണ്ണ​മ്പ്ര: വികസന...

കണ്ണ​മ്പ്ര: വികസന പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയമാനം കണ്ടെത്താനുള്ള നീക്കം വിലപ്പോവില്ലെന്ന്​

text_fields
bookmark_border
പാലക്കാട്​: വികസന പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയമാനം കണ്ടെത്താനുള്ള കോൺഗ്രസ്‌– ബി.ജെ.പി സംഖ്യത്തി​ൻെറ ആഗ്രഹം നടക്കില്ലെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ. തരൂർ മണ്ഡലത്തിലെ പാപ്‌കോസ്‌ റൈസ്‌മിൽ സംസ്ഥാന സർക്കാർ നേരിട്ട്‌ നേതൃത്വം നൽകുന്ന പദ്ധതിയാണ്. ജില്ലയിലെ മുപ്പതോളം സഹകരണ സംഘങ്ങളുടെ കൺസോർട്ട്യം രൂപവത്​കരിച്ച്‌ അതിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. സ്ഥലമെടുപ്പ്‌ മുതൽ എല്ലാം അവരുടെ മേൽനോട്ടത്തിലാണ്‌. സംസ്ഥാന സർക്കാറി​ൻെറ സഹായവുമുണ്ട്‌. ഭരണസമിതിക്ക്‌ എല്ലാ സഹായവും ചെയ്‌തത്‌ ബന്ധപ്പെട്ട വകുപ്പാണ്‌. ആവശ്യമായ ഘട്ടങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ മന്ത്രിയായിരുന്ന എ.കെ. ബാലനും സഹായിച്ചു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വികസന പ്രവർത്തനം നടന്ന മണ്ഡലങ്ങളിലൊന്നാണ്‌ തരൂർ. രാഷ്‌ട്രീയ പ്രത്യേകത നോക്കാതെ എല്ലാ പഞ്ചായത്തിലും വികസനം നടപ്പാക്കാൻ ബാലൻ നേതൃത്വം നൽകി. എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ നിരവധി പ്രർത്തനങ്ങർ നടത്തിയിട്ടും ഒരു ചെറിയ ആക്ഷേപം പോലും ഉന്നയിക്കാൻ ആർക്കുമായിട്ടില്ല. സംസ്ഥാനത്ത്‌ പാർട്ടി നേതൃത്വം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഇത്തരം സുതാര്യത ഉറപ്പാക്കുന്നത​ും ആക്ഷേപം വന്നാൽ പരിശോധിക്കുന്നതും സാധാരണമാണ്‌. ഇതിൽ ആർക്കെങ്കിലും വ്യക്തിപരമായോ അല്ലാതെയൊ പങ്കുണ്ടെങ്കിൽ ആവശ്യമായ തീരുമാനമെടുക്കും. ഇതിലെവിടെയും മണ്ഡലത്തെ പ്രതിനിധാനം ചെയ്​തിരുന്ന ജനപ്രതിനിധിയുടെ പേരില്ലെന്ന്‌ വ്യക്തമായിരിക്കെ രാഷ്‌ട്രീയ മുതലെടുപ്പിനായി ബോധപൂർവം ആക്ഷേപം ഉന്നയിക്കുകയാണ്‌. സംരംഭങ്ങൾ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നതിനാണ്‌ പാർട്ടി അന്വേഷണം. അതിനപ്പുറം രാഷ്‌ട്രീയമാനം കണ്ടെത്താൻ ശ്രമിക്കുന്ന കോൺഗ്രസ്​– ബിജെപി സംഖ്യത്തി​ൻെറ ശ്രമം വിലപ്പോവില്ലെന്നും സി.കെ. രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story