Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസമ്മേളനങ്ങളി​േലക്ക്​...

സമ്മേളനങ്ങളി​േലക്ക്​ ചുവടുവെച്ച്​ സി.പി.എം

text_fields
bookmark_border
ബ്രാഞ്ച്​ സമ്മേളനത്തിന്​ ഇന്ന്​ കൊടിയേറ്റം പാലക്കാട്​: സി.പി.എം സമ്മേളനങ്ങൾക്ക്​ ബുധനാഴ്​ച കൊടിയേറും. സെപ്​റ്റംബർ 15 മുതൽ ജനുവരി മൂന്നു​വരെയാണ്​ ബ്രാഞ്ച്​ മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പും കോവിഡും മൂലം ഒരുവർഷം വൈകിയാണ്​ സമ്മേളനങ്ങൾ നടക്കുന്നത്​. കോവിഡ്​ മാനദണ്ഡം പാലിച്ചായിരിക്കും​ സമ്മേളനങ്ങൾ. ബുധനാഴ്​ച ബ്രാഞ്ച്​ സമ്മേളനങ്ങൾക്കാണ്​ തുടക്കം കുറിക്കുന്നത്​. ബ്രാഞ്ച്​ സമ്മേളനത്തിൽ അംഗങ്ങളായ 15 പേരും പ​െങ്കടുക്കും. ഒക്​ടോബർ 15ന്​ ബ്രാഞ്ച്​ സമ്മേളനം തീരും. ദിവസം ശരാശരി 30 സമ്മേളനങ്ങൾ വരെയുണ്ടാകും. ഏരിയ കമ്മിറ്റി അംഗങ്ങളായ 300 പേർക്കാണ്​ സംഘടന ചുമതല. ഒക്​ടോബർ 15 മുതൽ നവംബർ 15വരെയാണ്​ ലോക്കൽ സമ്മേളനം. പ്രതിനിധികളുടെ എണ്ണത്തിൽ നിയന്ത്രണമുള്ള എൽ.സി സമ്മേളനം ജില്ല കമ്മിറ്റി അംഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. ഏരിയ സമ്മേളനങ്ങളുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കാണ്​. സാധാരണ മൂന്നുദിവസമാണ്​ ഏരിയ സ​മ്മേളനമെങ്കിൽ അത്​ ഇത്തവണ രണ്ടാക്കി ചുരുക്കി. മൂന്നുദിവസമായി നടക്കുന്ന ജില്ല സമ്മേളനത്തിൽ സംവാദ പരിപാടികളെല്ലാം വെബിനാറുകളാക്കി ക്രമീകരിക്കും. പൊതുസമ്മേളനവും വളൻറിയർ മാർച്ചും ഉണ്ടാകില്ല. എല്ലാ ഘടകങ്ങളിലും മുതിർന്ന അംഗങ്ങൾ പാർട്ടി പതാക ഉയർത്തും. ജില്ല സമ്മേളനം ഡിസംബർ 31, ജനുവരി ഒന്ന്​, രണ്ട്​, മൂന്ന്​ തീയതികളിൽ പിരായിരിയിലാണ്​. ജില്ല സമ്മേളനത്തിൽ പരാമവധി 180 പ്രതിനിധികൾ ഉണ്ടായിരിക്കും. സി.പി.എം പാലക്കാട്​ ജില്ല ---------------------------- പാർട്ടി അംഗങ്ങൾ- 40,137 ബ്രാഞ്ച്​ കമ്മിറ്റികൾ -2942 ലോക്കൽ കമ്മിറ്റികൾ -135 ഏരിയ കമ്മിറ്റികൾ -15 -------------------------- ബ്രാഞ്ച്​, ലോക്കൽ കമ്മിറ്റികൾ വിഭജിക്കും പാലക്കാട്​: അംഗത്വവർധനക്ക്​ ആനുപാതികമായി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച്​ ബ്രാഞ്ച്​, ലോക്കൽ കമ്മിറ്റികൾ വിഭജിക്കും. പത്തുവർഷം മുമ്പാണ്​ കീഴ്​ഘടകങ്ങളുടെ വിഭജനം നടന്നത്​. ബ്രാഞ്ചിൽ 15 അംഗങ്ങൾ എന്നതാണ്​ പാർട്ടി വ്യവസ്ഥ. അതിൽ കൂടുതൽ പേർ അംഗങ്ങളായ ബ്രാഞ്ചുകളാണ്​ വിഭജിക്കുക. 25 ബ്രാഞ്ചുകളിൽ കൂടുതലുള്ള ലോക്കൽ കമ്മിറ്റികളും രണ്ടാക്കും. നിലവിൽ 50 ബ്രാഞ്ചുകൾ വരെയുള്ള എൽ.സികളുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story