Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2021 5:28 AM IST Updated On
date_range 15 Sept 2021 5:28 AM ISTഒന്നാം വിള നെല്ല് സംഭരണം: മാർഗനിർദേശങ്ങളായി
text_fieldsbookmark_border
ആലത്തൂർ: ഒന്നാം വിള നെല്ല് സംഭരണത്തിനായി സപ്ലൈകോ പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്യണമെന്ന് ആലത്തൂർ കൃഷി ഓഫിസർ അറിയിച്ചു. രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിൻറ് ഔട്ട്, കൈവശാവകാശ സർട്ടിഫിക്കറ്റിൻെറയോ അല്ലെങ്കിൽ കരം അടച്ച രസീതിയുടെയോ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സഹിതം കൃഷിഭവനിൽ എത്തിക്കണം. പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കിൽ ഉടമയുമായുള്ള കരാറിൻെറ കോപ്പിയും സമർപ്പിക്കണം. പാട്ട കർഷകർ കഴിഞ്ഞ വർഷം 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സപ്ലൈകോക്ക് നൽകിയ സത്യവാങ്മൂലം ഇക്കുറി നൽകേണ്ടതില്ല. ഒരു പാടശേഖരത്തിലെ കർഷകരുടെ രജിസ്ട്രേഷൻ പൂർത്തിയാവുകയും കൃഷി ഓഫിസർ അപേക്ഷകൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ആ പാടശേഖരത്തിന് മിൽ അലോട്ട് ചെയ്യുകയുള്ളൂ. വിളനാശം സംഭവിച്ച സ്ഥലത്തിന് നഷ്ടപരിഹാരത്തിന് അപേക്ഷിച്ച കർഷകർ ആ സ്ഥലത്ത് സപ്ലൈകോ മുഖാന്തരം നെല്ല് സംഭരണത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഒന്നാം വിളക്കാലത്ത് നെൽകൃഷിയിൽ വിളവ് വർധിക്കുന്ന സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ ക്രോപ് കട്ടിങ് സർവേ നടത്തുന്നില്ല. നെൽകൃഷി ഇറക്കിയ എല്ലാ കർഷകരും നെല്ല് സംഭരണത്തിനായി സപ്ലൈകോ പോർട്ടലിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഈ വർഷം പുതുതായി കൃഷി ചെയ്ത കർഷകരും സപ്ലൈകോ പോർട്ടലിൽ നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. സപ്ലൈകോ രജിസ്ട്രേഷൻ സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story