Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅർഹതക്കുള്ള അംഗീകാരം;...

അർഹതക്കുള്ള അംഗീകാരം; ശാരദാമ്മയെ തേടി സംസ്ഥാന അവാർഡെത്തി

text_fields
bookmark_border
box ശ്രീകൃഷ്ണപുരം: മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ള സർക്കാർ പുരസ്‌കാരം ശരദാമ്മക്ക് (61) ലഭിച്ചു. വനിത ശിശുവികസന വകുപ്പി​ൻെറ 2019-20 വർഷം മികച്ച സേവനം കാഴ്ചവെച്ച അംഗവാടി ഹെൽപ്പർക്കുള്ള പുരസ്കാരമാണ് ശാരദാമ്മയെ തേടിയെത്തിയത്. ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസിന് കീഴിൽ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടര രണ്ട് വാർഡിൽ ഉൾപ്പെടുന്ന 129 നമ്പർ കോട്ടേക്കാവ് അംഗൻവാടി ഹെൽപ്പറാണ് ശരദാമ്മ. പഞ്ചായത്തി​ൻെറയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അംഗൻവാടിയിൽ നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവരെ അവാർഡിന്​ അർഹയാക്കിയത്. 35 വർഷം മുമ്പാണ് അംഗൻവാടി ഹെൽപ്പറായി ജോലി തുടങ്ങിയത്. ആദ്യ അഞ്ചുവർഷം കുലിക്കിലിയാട്, ചോലകുർശ്ശി, കൂട്ടിലക്കടവ്, ദുബായ്കുന്ന് അംഗൻവാടികളിൽ താൽക്കാലികമായി ജോലിചെയ്തു. 1990 മാർച്ചിലാണ് കോട്ടേക്കാവ് അംഗൻവാടിയിൽ ഹെൽപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഐ.സി.ഡി.എസി​ൻെറ നിർദേശങ്ങൾ അക്ഷരംപ്രതി നടപ്പാക്കുന്ന ശരദാമ്മയുടെ പ്രവർത്തന മികവിന് വർക്കർ എം. നസീമയുടെ പിന്തുണയുമുണ്ട്. കുഞ്ഞിരാമനാണ്​ ശാരദാമ്മയുടെ ഭർത്താവ്. മകൻ: സുരേഷ് കുമാർ. sharadamma: ശാരദാമ്മ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story