Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2021 5:28 AM IST Updated On
date_range 7 Sept 2021 5:28 AM ISTപട്ടാപ്പകൽ വയോധികയുടെ മാല കവർന്നു
text_fieldsbookmark_border
വടക്കഞ്ചേരി: റേഷൻ കടയിലേക്ക് പോവുകയായിരുന്ന വയോധികയുടെ രണ്ട് പവൻെറ മാലകവർന്നു. വടക്കഞ്ചേരി കുറുവായ് മീനാക്ഷിയുടെ (75) മാലയാണ് സ്കൂട്ടറിലെത്തിയ സംഘം കവർന്നത്. കണക്കൻതുരുത്തി റേഷൻകടയിലേക്ക് കുറുവായിൽനിന്ന് നടന്ന് പോകുന്നതിനിടെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് മാല പൊട്ടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. നീല സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് കവർച്ചക്ക് പിന്നിൽ. വടക്കഞ്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരി പള്ളിക്കാട്ടിലും ഉറങ്ങികിടന്ന വീട്ടമ്മയുടെ മാല കവർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story